Monday, August 31, 2009

"മയ്യത്തായ" ഡാർവിനിസം!

ഈ ഡാർവിൻ വർഷത്തിൽ ഡാർവിനെപ്പറ്റി എന്തെങ്കിലും എഴുതണം എന്നു് കരുതിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടു് അതു നീണ്ടുപോയി. അപ്പോഴാണു് പരിണാമത്തെ സംബന്ധിച്ചു് ഒരു ചർച്ച നടക്കുന്നതായി വിവരം ലഭിച്ചതു്. "ചുറ്റുപാടുകൾക്കനുസരിച്ചു് ജീവികളിൽ മാറ്റം വന്നാലും അതു് ജനിതകഘടനയിൽ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു് വ്യാപരിക്കില്ല" എന്നും മറ്റും അവിടെ വായിക്കേണ്ടിവന്നപ്പോൾ അവിടത്തെ ചർച്ചകളിലേക്കു് കയറേണ്ട എന്നു് കരുതി. കാരണം, അത്തരം നിലപാടുകൾ ഇന്നത്തെ അറിവിൽ പഴയതാണു്. ഒരു മത്സ്യം മൂന്നു് പ്രാവശ്യം കരയിലേക്കു് തെറിച്ചു് വീണാൽ നാലാമത്തെ പ്രാവശ്യം അതിനു് നാലു് കാലുകൾ വേണം എന്നു് പ്രകൃതി നിശ്ചയിക്കുമെന്ന രീതിയിലുള്ള വാദങ്ങളും, ആരോ കുറേ എലികളുടെ വാലു് മുറിച്ചു് 'പരീക്ഷിച്ചിട്ടും' എരണം കെട്ട എലികൾ പിന്നെയും വാലുമായി പിറവിയെടുത്തതുകൊണ്ടു് ഡാർവിനിസം അമ്പേ പരാജയം എന്നും മറ്റുമുള്ള തീർച്ചപ്പെടുത്തലുകളുമൊക്കെ ഇന്നു് ഡാർവിനിസവുമായി എന്തെങ്കിലും ബന്ധമുള്ളവർ ഉയർത്തുന്നതല്ല. വാലു് മുറിച്ച എലികൾ നഷ്ടപരിഹാരം ചോദിക്കാഞ്ഞതു് ഭാഗ്യം എന്നേ പറയാനുള്ളു.

ഡാർവിനിസം മയ്യത്തായി ഉടലോടെ നരകത്തിലെത്തി വറചട്ടിയിൽ കിടന്നു് പൊരിയുന്നതു് കാണാൻ അക്ഷമരായി കാത്തിരിക്കുന്നവർ തീർച്ചയായുമുണ്ടു്. അവരെ നിരാശരാക്കേണ്ടിവരുന്നതിൽ ഖേദവുമുണ്ടു്. കാരണം, ഡാർവിനിസം മരിച്ചിട്ടില്ല. ഡാർവിനിസം ലോകത്തിനു് കാഴ്ചവച്ച അടിസ്ഥാനപരമായ ഒരു ദൂതുണ്ടു്. അതു് ഒരുനാളും മരിക്കുകയുമില്ല. രൂപമെടുത്തതിനു് 150 വർഷങ്ങൾക്കു് ശേഷവും മൗലികമായി ഖണ്ഡിക്കപ്പെടുകയോ, ഒരു ബദൽ തത്വം വഴി പിൻതള്ളപ്പെടുകയോ ചെയ്യാതിരിക്കുക എന്നതു് ഒരു ശാസ്ത്രതത്വത്തെ സംബന്ധിച്ചു് അങ്ങേയറ്റം വിലപ്പെട്ട കാര്യമാണു്. അതു് പണിതുയർത്തപ്പെട്ടിരിക്കുന്ന അടിത്തറയുടെ അചഞ്ചലത്വത്തിന്റെ തെളിവാണതു്. ഡാർവിനിസം മരിക്കാതിരുന്നതു് ആരും അതിനു് ശ്രമിക്കാതിരുന്നതുകൊണ്ടല്ല. പരിണാമസിദ്ധാന്തത്തിനുനേരെ കാര്യമറിയാതെ വെറുതെ കുരയ്ക്കുന്ന മതവിശ്വാസികളല്ല, ശാസ്ത്രലോകം തന്നെയാണു് ആ സിദ്ധാന്തത്തെ കീറിമുറിച്ചു് പരിശോധിച്ചതും, ഇന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതും. എതിർവാദങ്ങൾ യുക്തിസഹമായി തെളിയിക്കാൻ ആർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഡാർവിനിസം പണ്ടേ ശാസ്ത്രലോകത്തിൽ നിന്നും അപ്രത്യക്ഷമായേനെ. വിശദാംശങ്ങളിലേക്കിറങ്ങിച്ചെന്നുള്ള ശാസ്ത്രീയ പഠനങ്ങൾ അതിനു് അനുയോജ്യമായ ഉപകരണങ്ങളുടെ സഹായമില്ലാതെ സാദ്ധ്യമല്ല എന്നതിന്റെ വെളിച്ചത്തിൽ ഒന്നരനൂറ്റാണ്ടു് മുൻപു് ലഭ്യമായിരുന്ന പരിമിതമായ സൗകര്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപവത്കരിക്കപ്പെട്ട ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ ചില കൂട്ടിച്ചേർക്കലുകൾ, ചില പുതുക്കലുകൾ ഇന്നത്തെ ലോകത്തിൽ ആവശ്യമായി വന്നെങ്കിൽ അതു് ഇത്തരം കാര്യങ്ങളുടെ സ്വഭാവത്തിൽ തന്നെ അന്തർലീനമായ കാര്യമാണു്. ഉദാഹരണത്തിനു്, X-Ray കണ്ടുപിടിക്കപ്പെട്ടതു് 1895-ലാണു്. എലക്ട്രോൺ മൈക്രോസ്കോപ്പിന്റെ ആദ്യമാതൃക 1931-ലാണു് നിർമ്മിക്കപ്പെട്ടതു്. ഉപകരണ നിർമ്മാതാക്കളും, താത്വികവും പ്രായോഗികവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും പരസ്പരപൂരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലൂടെ മാത്രമാണു് ശാസ്ത്രം പുരോഗമിക്കുന്നതു്. ഓരോ പുതിയ കണ്ടുപിടുത്തവും സംഭവിച്ചുകഴിയുമ്പോൾ അതെല്ലാം ഞങ്ങടെ കിത്താബിലുണ്ടു് എന്നു് അവകാശപ്പെടാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല, അതിനു് തൊലിക്കട്ടി മാത്രം മതി. പ്രതികരണം അർഹിക്കാത്ത ഇക്കൂട്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ നിരപരാധികളായ മനുഷ്യരും ഉണ്ടെന്നതിനാൽ, അവരെ യാഥാർത്ഥ്യങ്ങൾ പറഞ്ഞു് മനസ്സിലാക്കേണ്ടതുണ്ടു്. മനുഷ്യൻ അവന്റെ സ്വന്തബുദ്ധി ഉപയോഗപ്പെടുത്തി ചിന്തിക്കാനും, വസ്തുതകൾ സ്വതന്ത്രവെളിച്ചത്തിൽ വിലയിരുത്തി കപടന്മാരേയും ചൂഷകരേയും തിരിച്ചറിഞ്ഞു് അകറ്റിനിർത്താനും അതാവശ്യമാണു്. ജനങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ അതാവശ്യമാണു്. ചൂഷകന്റെ കക്ഷത്തിലേക്കു് സന്തോഷത്തോടെ തലകൊണ്ടുപോയി വയ്ക്കുന്നവരും ലോകത്തിൽ വേണ്ടുവോളം ഉണ്ടു്. വസ്തുതകൾ മനസ്സിലാക്കാൻ അവസരം നൽകുക എന്നതാണു് കാര്യം. എന്തു് തീരുമാനമാണു് എടുക്കേണ്ടതു് എന്നു് ഓരോരുത്തരും സ്വയം അറിയണം.

ഒരു വിശ്വാസി ഡാർവിനിസത്തെ വിമർശിക്കുന്നതു് എന്തടിസ്ഥാനത്തിലാണെന്നു് അധികം ആലോചിക്കാതെ ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണു്. അതിനുള്ള അർഹത അവനുണ്ടോ ഇല്ലയോ എന്നതു് ഇത്തരം കാര്യങ്ങൾ വിശദീകരിക്കാൻ ഡാർവിനിസത്തേക്കാൾ യോഗ്യതയുള്ളതായി അവൻ ചൂണ്ടിക്കാണിക്കുന്ന 'സിദ്ധാന്തം' ഏതാണു് എന്നതിന്റെ വെളിച്ചത്തിൽ വിലയിരുത്തേണ്ട കാര്യമാണു്. ഏതൊരു വിശ്വാസിയുടേയും 'ബദൽസിദ്ധാന്തം' അവന്റെ വേദഗ്രന്ഥമായിരിക്കും. നൂറ്റാണ്ടുകളായി സ്വന്തം വേദഗ്രന്ഥം 'വായിച്ചിട്ടും' അതിലെ എത്രയോ മണ്ടത്തരങ്ങൾ തിരിച്ചറിയാതെ, അതിന്റെ അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും, മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കു് അന്യനിലപാടുകളെ വിമർശിക്കാൻ എന്തു് യോഗ്യത? സ്വന്തവിശ്വാസങ്ങളിലെ തിരുത്തൽ വേണ്ടതായ ലളിതമായ പൊരുത്തക്കേടുകൾ പോലും കാണാൻ ശ്രമിക്കാതെ, ഡാർവിനിസത്തിലെയോ, മറ്റേതെങ്കിലും ശാസ്ത്രശാഖയിലെയോ തെറ്റുകൾ തേടാനുള്ള ശ്രമം ഒരു 'ഹിഡൻ അജണ്ട'യുടെ ഭാഗം ആവാൻ മാത്രമേ കഴിയൂ. ഒരു വിശ്വാസി എപ്പോഴും 'തുറന്ന ചർച്ചയെ' സ്വാഗതം ചെയ്യുന്നവനാണു്. സ്പർശിക്കാൻ പാടില്ലാത്ത അവന്റെ 'റ്റബൂ'വിഷയങ്ങൾ ആദ്യമേ അവൻ ബ്രാക്കറ്റിനു് പുറത്തിറക്കിയിരിക്കും എന്നുമാത്രം! അതൊഴിവാക്കിയുള്ളതാണു് 'തുറക്കൽ' എന്നതുകൊണ്ടു് അവൻ ഉദ്ദേശിക്കുന്നതു്! അതിൽ യുക്തിരഹിതമായി സാധാരണഗതിയിൽ അവൻ ഒന്നും കാണാറുമില്ല.

സ്വന്തം മുറ്റമോ അതോ അയൽവാസിയുടെ മുറ്റമോ മനുഷ്യർ ആദ്യം അടിച്ചുവാരേണ്ടതു്? അതുകൊണ്ടു് എന്റെ അഭിപ്രായത്തിൽ, 'വെറും' മനുഷ്യനായ ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ വിമർശിക്കുന്നതിനു് മുൻപു്, കോടിക്കണക്കിനു് മനുഷ്യർ നൂറ്റാണ്ടുകളായി നിത്യേന ആവർത്തിക്കാൻ നിർബന്ധിതരാക്കപ്പെടുന്ന 'ഒറിജിനൽ' ദൈവത്തിന്റെ വചനങ്ങളിലെ വിഡ്ഢിത്തങ്ങൾ മനസ്സിലാക്കി മനുഷ്യരോടു് മാപ്പു് പറയുകയാണു് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും തൊട്ടുതീണ്ടിയിട്ടുള്ള 'മതപണ്ഡിതന്മാർ' ആദ്യം ചെയ്യേണ്ടതു്. ആ മണ്ടത്തരങ്ങളുടെ ഒരു ചെറിയ അംശം വേണമെന്നുണ്ടെങ്കിൽ എന്റെ ഈ പോസ്റ്റും അതിലെ കമന്റുകളും കാണുക. പോരെങ്കിൽ, എന്റെ ബ്ലോഗുകളിൽ ഒരു നല്ല പങ്കും പൊതുവേ അത്തരം ഉദാഹരണങ്ങളിലേക്കു് വിരൽ ചൂണ്ടുന്നവയുമാണു്.

ചന്ദ്രനിൽ വൃദ്ധിക്ഷയങ്ങൾ ഉണ്ടാവുന്നതു് ഏതോ അറബികൾക്കു് ഹജ്ജിനു് പോകേണ്ട സമയമായി എന്നറിയിക്കാനായി അല്ലാഹു ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു 'ആകാശടൈംപീസ്‌' ആണെന്നു് ആയിരത്തഞ്ഞൂറു് വർഷം മുൻപു് ആരോ എഴുതിപ്പിടിപ്പിച്ചതു് ഇന്നും വിശ്വസിക്കുന്ന 'പണ്ഡിതശിരോമണികൾ' ആയിരം കാതം അകന്നു് നിൽക്കേണ്ട ഒരു ലോകമാണു് ശാസ്ത്രത്തിന്റേതു്. ശാസ്ത്രത്തെ 'ചാത്രം ചാത്രം' എന്നു് പരിഹസിക്കുന്നവർ ആദ്യം ചെയ്യേണ്ടതു് അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഉപകരണങ്ങളും ഒഴിവാക്കുകയാണു്. അങ്ങനെ ചെയ്താൽ, ഒട്ടകപ്പാലും 'ഈച്ചപ്പഴവും' അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല. അറബികളെ കോടീശ്വരന്മാരാക്കാൻ അല്ലാഹു അവരുടെ മണൽക്കാട്ടിനടിയിലേക്കു് 'സ്വർഗ്ഗത്തിൽനിന്നും' ഓയിൽ പമ്പു് ചെയ്തു കൊടുത്തു. പക്ഷേ, ഓയിൽ കൊണ്ടു് പെട്രോളും, ഡീസലും, പ്ലാസ്റ്റിക്കും, മറ്റു് ബൈപ്രോഡക്റ്റ്‌സുമൊക്കെ ഉണ്ടാക്കുന്നതെങ്ങനെയെന്നു് ദൈവം വെളിപ്പെടുത്തിക്കൊടുക്കാഞ്ഞതുകൊണ്ടു് അവർ അതു് നിസ്സാരവിലക്കു് സായിപ്പിനു് വിറ്റു് പെട്രോഡോളർ സമ്പാദിക്കുന്നു. സായിപ്പു് അതു് സംസ്കരിച്ചു് വ്യത്യസ്ത ഉത്പന്നങ്ങളുണ്ടാക്കി പതിന്മടങ്ങു് വിലക്കു് അറബികൾക്കടക്കം ലോകം മുഴുവൻ വിറ്റു് പണം കൊയ്യുന്നു. പോരെങ്കിൽ, ആധുനികമാതൃകയിൽ പള്ളികൾ പണിയേണ്ടതു് എങ്ങനെയെന്നും, ഒട്ടകങ്ങൾക്കു് എയർക്കണ്ടീഷൻഡ്‌ തൊഴുത്തുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ പറഞ്ഞുപിടിപ്പിച്ചും, അതിന്റെയൊക്കെ പ്ലാനിംഗിന്റേയും, നടത്തിപ്പിന്റേയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തും സായിപ്പു് അറബിക്കു് കൊടുത്ത പെട്രോ ഡോളർ ഒന്നിനു് പത്തെന്ന രീതിയിൽ തിരിച്ചു് പിടിക്കുന്നു. അറബികളുടെ ശാസ്ത്രബോധവും വിശ്വാസവും! വാക്കും പ്രവൃത്തിയും! ഇരട്ടത്താപ്പിന്റെ ഉസ്താദുമാർ!

ബുദ്ധിപൂർവ്വം ചിന്തിക്കാനുള്ള ശേഷി കൈവന്ന കാലം മുതൽ ആരംഭിച്ചതാണു് മനുഷ്യൻ എവിടെനിന്നു് വരുന്നു, എവിടേക്കു് പോകുന്നു മുതലായ കാര്യങ്ങളെപ്പറ്റിയുള്ള അവന്റെ ഉത്ക്കണ്ഠ. അത്തരം ചോദ്യങ്ങളുടെ മറുപടി കണ്ടെത്താൻ രണ്ടു് വഴികളുണ്ടു്. ഒന്നു് വളരെ എളുപ്പമാണു്: ഞാനും പ്രപഞ്ചവും എനിക്കു് അറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ മറ്റെല്ലാ കാര്യങ്ങളും ഒരു ദൈവത്തിന്റെ സൃഷ്ടിയാണു്. 'ഞാൻ' പക്ഷേ, ഇത്തിരി വലിയ ഒരു വേന്ദ്രൻ ആയതുകൊണ്ടു് എനിക്കു് വേണ്ടിയാണു് 'ഉപ്പുപ്പാ ദൈവം' ഇക്കണ്ട സകല സാമാനങ്ങളും ഉണ്ടാക്കി വച്ചിരിക്കുന്നതു്. അവസാനം ഞാൻ ഉപ്പുപ്പായുടെ അടുത്തു് തിരിച്ചു് ചെല്ലണമെന്നതാണു് അവന്റെ ആഗ്രഹം. പക്ഷേ, അതങ്ങനെ 'നുൾ ടാരിഫിൽ' ലഭിക്കുന്ന കാര്യമല്ല. അതിനു് ഞാൻ ഇടക്കിടെ കയ്യും കാലുമൊക്കെ കഴുകി ചില മന്ത്രങ്ങൾ ജപിച്ചിരിക്കണം, ചില സർക്കസുകൾ കാണിച്ചിരിക്കണം, ദൈവത്തിന്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരം പ്രതി പാലിച്ചിരിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ ചത്തുകഴിയുമ്പോൾ സ്വർഗ്ഗം എന്റെ സ്വന്തം! ഇതൊക്കെ അറിയാനും അനുവർത്തിക്കാനും പള്ളിക്കൂടത്തിൽ പോവുകയോ പഠിക്കുകയോ ഒന്നും വേണ്ടതാനും. ഇനി, അതിനു് തെളിവു് വേണമെന്നാണെങ്കിൽ ഏതെങ്കിലും ഒരു പുണ്യസ്ഥലത്തു് പോയി അവിടെ വരുന്നവരെയും അവരുടെ ചേഷ്ടകളും അൽപം മാറിനിന്നു് നിഷ്പക്ഷമായി വീക്ഷിച്ചാൽ മതി. ഭക്തിയുടെ പശ്ചാത്തലത്തിൽ നിന്നും ഓരോന്നായി വേർപെടുത്തി വീക്ഷിച്ചാൽ അപസ്മാരരോഗത്തിന്റെ ഗോഷ്ടികളോ എന്നു് സംശയം തോന്നുന്ന തരത്തിലുള്ള ആംഗ്യങ്ങളും, ചുവടുവയ്പുകളും, പിറുപിറുക്കലുക്കളും! ദൈവം വളരെ 'കരുണാനിധി' ആയതിനാൽ മോക്ഷം നേടാൻ ആവശ്യമായ ഇത്തരം നടപടിക്രമങ്ങൾ ഏതെങ്കിലും വനത്തിലോ മരുഭൂമിയിലോ ഗുഹയിലോ മറ്റോ പോയി അവിടെ ഒറ്റക്കിരിക്കുന്ന ആർക്കെങ്കിലും 'വെളിപ്പെടുത്തി' കൊടുക്കും. എല്ലാവരേയും 'ആളാം വീതം' കണ്ടു് വിവരമറിയിക്കുക എന്നൊക്കെപ്പറഞ്ഞാൽ അതു് ദൈവത്തിനായാലും പറ്റുന്ന കാര്യമല്ലല്ലോ. പോരെങ്കിൽ, ദൈവം ഒരു ഏകാന്തപഥികനാണു്. കേരളരാഷ്ട്രീയത്തിൽ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാലാവാം അദ്ദേഹം വൻപിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു് സംസാരിക്കാറില്ല. ഒളിഞ്ഞും മറഞ്ഞുമുള്ള അധോലോകരീതിയാണു് ദൈവത്തിനു് കൂടുതൽ പഥ്യം.

അസ്തിത്വസംബന്ധമായ പ്രശ്നങ്ങളുടെ മറുപടി തേടുന്നവർ സ്വീകരിക്കുന്ന മറ്റൊരു വഴിയുണ്ടു്. അതു് ഇത്തിരി കഠിനവും അദ്ധ്വാനഭാരം ഏറിയതുമാണു്. ഗുഹയിൽ ഒളിച്ചിരിക്കാതെ ലോകത്തിലേക്കു് ഇറങ്ങിച്ചെന്നു് പ്രപഞ്ചപ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും ആവർത്തിച്ചു് പരീക്ഷണവിധേയമാക്കുകയും അതുവഴി യുക്തിസഹമായ ഒരു നിഗമനത്തിൽ എത്തിച്ചേരുകയുമാണു് ആ മാർഗ്ഗം. അതാണു് പൊതുവേ ശാസ്ത്രജ്ഞർ സ്വീകരിക്കുന്ന രീതി. ആ ലോകത്തിൽ ദൈവത്തേപ്പോലെ ഒളിക്കലും മറയ്ക്കലുമില്ല. പറയുന്ന വസ്തുതകൾ നേരോ നുണയോ എന്നു് ആർക്കും സ്വയം പരീക്ഷിച്ചു് ബോദ്ധ്യപ്പെടുന്നതിനു് അവിടെ തടസ്സമൊന്നുമില്ല. ആരെങ്കിലും പറഞ്ഞതായി പറയുന്ന കാര്യങ്ങൾ കണ്ണുമടച്ചു് ഏറ്റെടുക്കാനുള്ള മടി, അഥവാ, ഒരു പങ്കു് ആരോഗ്യപൂർവ്വമുള്ള സന്ദേഹം, അതു് ബുദ്ധിയുടെ ലക്ഷണമാണു്. പരിണാമസിദ്ധാന്തത്തിൽ എത്തിച്ചേരാൻ ചാൾസ്‌ ഡാർവിൻ സ്വീകരിച്ച രീതിയും മറ്റൊന്നായിരുന്നില്ല.

വിക്ടോറിയൻ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ആകമാന ലോകചിത്രം ബൈബിളിൽ അധിഷ്ഠിതമായിരുന്നു. ആറു് ദിവസം കൊണ്ടു് ദൈവം സകലപ്രപഞ്ചത്തേയും ജീവജാലങ്ങളേയും അവയുടെയെല്ലാം മകുടമായി മനുഷ്യനേയും സൃഷ്ടിച്ചു എന്നും ഏഴാം ദിവസം വിശ്രമിച്ചു എന്നും വർണ്ണിക്കുന്ന ലോകചിത്രം. ഈ ലോകചിത്രത്തിനു് ഏറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഡാർവിനിസം. പിന്നീടൊരിക്കലും ലോകം പഴയതുപോലെ ആയില്ല. എന്നെങ്കിലും ആവുമെന്നും തോന്നുന്നില്ല.

നമ്മുടെ കാഴ്ചപ്പാടിൽ ലോകം വർണ്ണശബളമാണു്. ജൈവലോകം വൈവിധ്യമാർന്നതാണു്. ഡാർവിന്റെ ഇവൊല്യൂഷൻ പ്രകാരം നാചുറൽ സെലക്ഷൻ വഴി ചുറ്റുപാടുകളുമായി ഏറ്റവും കൂടുതൽ പൊരുത്തപ്പെട്ടു് പോകാൻ കഴിയുന്ന ജൈവഇനങ്ങൾക്കു് തുടർന്നു് നിലനിൽക്കാൻ കഴിയുന്നു, അല്ലാത്തവ കാലക്രമേണ നശിക്കുന്നു. ഇതു് ജന്തുലോകത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമായിരുന്നെങ്കിൽ അതു് ഒരുപറ്റം വിദഗ്ദ്ധരുടെ പ്രശ്നമായി ഒരുപക്ഷേ ഒതുങ്ങിയേനെ. പക്ഷേ, ഈ സ്കീമിൽ സ്വാഭാവികമായും മനുഷ്യനും പെടും എന്നു് വന്നതോടെ സഭ ഡാർവിനെതിരെ പടവാളെടുത്തു. പല മതവിശ്വാസികളുടെയും ദൃഷ്ടിയിൽ ഡാർവിൻ ചെകുത്താന്റെ സന്തതിയാണു്. പക്ഷേ, മനുഷ്യജീവിതത്തിന്റെ ഭാവിയെ മൗലികമായി മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു് പ്രചോദനവും വഴികാട്ടിയുമായി ചാൾസ്‌ ഡാർവിൻ ഇന്നും നിലകൊള്ളുന്നു. epigenetics, cloning, stem cell research, artificial intelligence, robotics മുതലായ ശാസ്ത്രമേഖലകളിലെല്ലം കൂടിയോ കുറഞ്ഞോ ഡാർവിന്റെ വിരലടയാളങ്ങൾ ഉണ്ടു്. അവയെപ്പറ്റിയെല്ലാമുള്ള പഠനങ്ങൾ ഇപ്പോഴും ആരംഭദശയിലുമാണു്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സംശയരഹിതമായി തെളിയിക്കപ്പെടുന്ന സത്യങ്ങൾ അനുസ്യൂതം മുന്നോട്ടു് പോയിക്കൊണ്ടിരിക്കും. 'നിത്യസത്യത്തിന്റെ' പ്രതിനിധികൾ ആ യാത്രയുടെ നേട്ടങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെ പിന്നിൽനിന്നും കുരച്ചുകൊണ്ടിരിക്കും. അതും ഒരുതരം 'survival of the fittest' ആവാം!

ചെറിയ തോതിൽ അവയിലേക്കു് കടക്കണമെന്നു് കരുതുന്നു. പക്ഷേ, അതിനു് മുൻപു്: ആരായിരുന്നു ചാൾസ്‌ ഡാർവിൻ? ഒരു ലഘുവിവരണം അടുത്തതിൽ

58 comments:

മത്തായി August 31, 2009 at 10:27 PM  

ഡാര്‍വിനിസം എന്ന പ്രയോഗത്തില്‍ നിന്നു തന്നെ അതിനെ പൊളിച്ചടുക്കാനിറങ്ങിയിരിക്കുന്നവന്‍ വായിച്ചതേതു പൊത്തകമാണെന്നു മനസിലാകും, പിന്നെന്തു മറുപടി. (ഒരു യുക്തിയുമില്ലാതെ വിശ്വസിക്കാന്‍ ഡാര്‍വിനിസം എന്താ മതമാണോ എന്നൊക്കെ ചില വിശ്വാസികള്‍ ചോദിക്കുന്നു!) അടുത്ത ഭാഗങ്ങള്‍ എഴുതുമ്പോള്‍, ഇപ്പൊ കൊരങ്ങന്റെ വാലെന്താമുറിയാത്തെ? എന്നു ചോദിക്കുന്ന ശുദ്ധാത്മാക്കളെ പ്രത്യേകം പരിഗണിക്കുക.

അനിൽ@ബ്ലൊഗ് August 31, 2009 at 10:30 PM  

ബാബുമാഷെ,
ഇതു വായിക്കുന്നതില്‍ സന്തോഷമുണ്ട്.
ദൈവവേലക്കാരാണ് പൊതുവെ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കാറ്. ഇന്റ്റര്‍നെറ്റിന്റെ ലോകത്തില്‍ തന്നെ ഇത്തരം സൈറ്റുകളും വീഡിയോകളും സര്‍വ്വ സാധാരണമാണ്.വീഡിയോ സീഡികളും ലഭ്യമാണ്. ഞാന്‍ പങ്കെടുത്ത ഒരു ക്ലാസ്സില്‍ രണ്ട് മണിക്കൂര്‍ നീണ്ട ഒരു വീഡിയോ ക്ലാസ്സ് ഉണ്ടായിരുന്നു, എങ്ങിനെ ഡാര്‍വിന്‍ തെറ്റാവുന്നു, മിസ്സിങ് ലിങ്ക്കള്‍ ഏതൊക്കെയാണ് എന്നൊക്കെയായിരുന്നു പ്രതിപാദ്യ വിഷയം. മലയാളം ബ്ലോഗില്‍ വളരെ അധികമില്ലെങ്കിലും ഇടക്കിടെ ഇത്തരം ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെടും.പുതിയ ദൈവദാസന്മാരാരെലും ബ്ലോഗില്‍ വരുന്നത് നാം അറിയുന്നത് അങ്ങിനെയാണ്. എന്നാല്‍ താന്‍ തികഞ്ഞ സ്വതന്ത്രചിന്തയെ അടിസ്ഥാനമാക്കിയാ ഈ വിശകലനത്തിനു തുനിയുന്നതെന്ന് ബ്ലോഗുടമ ആണയിടുമ്പോള്‍ അങ്ങിനെ അല്ല എന്ന് തോന്നുന്നവരെയെങ്കിലും നാം അവിടെ ചര്‍ച്ചയില്‍ പങ്കെടുത്തേ പറ്റൂ.ഇനി പരിണാമ സിദ്ധാന്തത്തെ അമ്പേ മാറ്റിയെഴുതാന്‍ പോന്ന വല്ലതും ഉണ്ടാവില്ലെന്ന് ആരുകണ്ടു?
:)
മലയാളിയുടെ തലയാണ്, വെറും വാക്കാവാന്‍ സാദ്ധ്യത ഇല്ല.

എന്തായാലും മാഷിന്റെ തുടര്‍ പോസ്റ്റുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീഴ്ത്തട്ടെ എന്ന് ആശിക്കുകയാണ്.

ചാണക്യന്‍ September 1, 2009 at 12:01 AM  

മാഷെ..വായിക്കുന്നുണ്ട്......

ദൈവദാസന്മാർ ഡാർ‌വിനിസം തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഗുണകരം ദൈവം ഉണ്ടെന്ന് തെളിയിക്കുന്നതല്ലെ.....:):)

സത്യാന്വേഷി September 1, 2009 at 2:10 AM  

ചിന്തനീയമായ പോസ്റ്റുകളാണു താങ്കളുടേത്. ഡാർവിവിസവും ‘ശാസ്ത്രീയ’ സൃഷ്ടിവാദവും അടുത്ത പോസ്റ്റുകളിൽ വിശദമായി പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു. ആശംസകൾ

താരകൻ September 1, 2009 at 5:12 AM  

താങ്കളോട് നൂറ് ശതമാനവും യോജിക്കുന്നു.ഒരു പക്ഷെ ഇവർ അടുത്തത് ഗലീലിയോ ന്യൂട്ടൺ ഐൻസ്റ്റീൻ മുതലായവരെയായിരിക്കും പിടികൂടുന്നത്.ഭൂമി കറങ്ങുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മനുഷ്യനു തല കറങ്ങുന്നില്ല..! ആകർഷിക്കുന്നുണ്ടെങ്കിൽ മേഘങ്ങൾ എന്തുകൊണ്ട് താഴോട്ട് വീഴുന്നില്ല..ഏതുവിധത്തിലുള്ള ന്യായവാദങ്ങളും പ്രതീക്ഷിക്കാവുന്നതാണ്

ഉസ്മാനിക്ക September 1, 2009 at 7:20 AM  

എലിയുടെ വാലു മുറിയാത്തതിനേയും കണ്ണിനുള്ളിൽ തലകുത്തി കാണുന്നതിനേയും ഉയർത്തിക്കാട്ടി വാദിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നുന്നു.


"ശാസ്ത്രത്തെ 'ചാത്രം ചാത്രം' എന്നു് പരിഹസിക്കുന്നവർ ആദ്യം ചെയ്യേണ്ടതു് അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഉപകരണങ്ങളും ഒഴിവാക്കുകയാണു്. അങ്ങനെ ചെയ്താൽ, ഒട്ടകപ്പാലും 'ഈച്ചപ്പഴവും' അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല."


ഈ പറഞ്ഞതിനെ ബൂലോകത്തിലെ പുതിയ ചില മത പണ്ഡിത ശ്രേഷ്ഠന്മാർ എങ്ങനെ ഖണ്ഡിക്കുമെന്നറിയാൻ താല്പര്യമുണ്ട്.

ബിജു ചന്ദ്രന്‍ September 1, 2009 at 10:47 AM  

വളരെ താല്‍പ്പര്യമുള്ള വിഷയം. ഓഫീസിലിരുന്നാണ് വായിച്ചത്, അക്ഷമ കാരണം. തുടര്‍ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഡാർവിനിസത്തിന് ശവപ്പെട്ടി പണിതു കാത്തിരിക്കുന്ന ചിലരെ ഇവിടെ കണ്ടുമുട്ടാമെന്നു പ്രതീക്ഷിക്കുന്നു.

ബിജു ചന്ദ്രന്‍ September 1, 2009 at 11:55 AM  

കുറിഞ്ഞിയില്‍ ഈ വിഷയത്തില്‍ ഒരു പുതിയ പോസ്റ്റ്‌, see the link http://kurinjionline.blogspot.com/
പരിണാമം കണ്‍മുന്നില്‍!

സി.കെ.ബാബു September 1, 2009 at 12:58 PM  

മത്തായി,

അനിൽബ്ലൊഗ്‌,

ചാണക്യൻ,

സത്യാന്വേഷി,

താരകൻ,

ഉസ്മാനിക്ക,

ബിജു ചന്ദ്രൻ,

വായിച്ചു് അഭിപ്രായമറിയിച്ചതിനു് എല്ലാവർക്കും വളരെ നന്ദി.

Zebu Bull::മാണിക്കന്‍ September 1, 2009 at 2:26 PM  

ഞാന്‍ ഏറ്റവും ഇഷ്ടത്തോടെ വായിക്കുന്ന ഒരു ബ്ലോഗാണിത്. ഇത്ര മനോഹരമായും, ലളിതമായും ശാസ്ത്രവിരോധികളുടെ വാദങ്ങള്‍ അരിഞ്ഞിടാന്‍ ബാബുവിനു മാത്രമേ കഴിയൂ. പക്ഷേ എത്ര തവണ അരിഞ്ഞിട്ടാലും വീണ്ടും കമന്റുകളായും, പോസ്റ്റുകളായും ആ വാലുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നതു സത്യം. കാരണം ജനറ്റിക്സാണല്ലോ അവരുടെയെല്ലാം ഐച്ഛികവിഷയം ;-)

അടുത്ത ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.

- സാഗര്‍ : Sagar - September 1, 2009 at 4:46 PM  

വളരെ നല്ല തീരുമാനം.. കാത്തിരിക്കുന്നു....

എന്തും പൊളിച്ചടുക്കുന്ന ആളുകള്‍ ഇറങ്ങിയിട്ടുണ്ടല്ലോ... അവര്‍ക്ക് "ശാസ്ത്രം പൊളിച്ച് കൊടുക്കപ്പെടും" എന്നൊരു ബോര്‍ഡ് കൂടെ ഒണ്ടാരുന്നെല്‍ കൊള്ളാരുന്നു..

ഇതൊക്കെ കണ്ടിട്ട് എനിക്ക് ഒരു പൊസ്റ്റിടാന്‍ കൈകള്‍ തരിക്കുവാ.. പക്ഷെ എന്ത് ചെയ്യാന്‍.. ബ്ളോഗും കൊണ്ടിരുന്നാല്‍ അന്നം മുട്ടും... ഇതൊക്കെ വായിക്കാന്‍ തന്നെ സമയമില്ല.. :(

മുക്കുവന്‍ September 1, 2009 at 5:00 PM  

യൂടൂബില്‍ ഒരു ചര്‍ച്ച കണ്ടിരുന്നു... അതിന്റെ ലിങ്ക് കൂട്ടി ദേ ഇവിടെ പോസ്റ്റി...

suraj::സൂരജ് September 1, 2009 at 5:26 PM  

മന്ദബുദ്ധികള്‍ക്കൊരു ഉണര്‍ത്തുപാട്ട് എന്നായിരുന്നു ലേബലില്‍ വേണ്ടീര്‍ന്നത് ;)

ജനറ്റിക്സ് പഠിച്ച് പഠിച്ച് പരിണാമനിയമങ്ങളൊക്കെ തെറ്റാണെന്ന് കണ്ടാല്‍ ഉടന്‍ പോയി തുറന്ന് നോക്കേണ്ടത് “ഗ്രന്ധം” ആണല്ലോ. അതേല്പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അപ്പീലില്ലാ !

അങ്ങനെ “ഗ്രന്ധം” നോക്കി നോക്കിയാണല്ലോ ബീഡിലും ടാറ്റവും കോണ്‍ബര്‍ഗും ഖൊറാനയും മുതല് ക്രിക്കും വാട്സനും ക്രെയ്ഗ് വെന്ററും വരെയുള്ള മഹാരഥികള്‍ ജനിതകാശാസ്ത്രത്തെ ഇത്രകണ്ട് പുരോഗമിപ്പിച്ചത്.

ഇതേ വണ്ടിയില്‍ കെട്ടാന്‍ പറ്റിയ വിദ്വാന്മാരുതന്നെ ജനറ്റിക്സും ഭ്രൂണചാത്രവുമൊക്കെ “ഞമ്മന്റ ഗ്രന്ധത്തിലുണ്ട്” എന്ന് വേറെ ചെലേടത്ത് ചെലയ്ക്കുന്നതും നല്ല കാഴ്ചയാണ്.

എതായാലും പോസ്റ്റ് കലക്കി മാഷേ. സീരീസായതും വളരെ നന്നായി. ബാക്കി പോരട്ടും.

cALviN::കാല്‍‌വിന്‍ September 1, 2009 at 5:29 PM  

ശാസ്ത്രമെന്നാൽ വിശ്വാസവും ഡാർവിനും ഐൻ‌സ്റ്റീനും ഒക്കെ പ്രവാചകന്മാരും ഒറിജിൻ ഓഫ് സ്പീഷീസും പ്രിൻ‌കിപ്പിയ മാത്തമറ്റിക്കയും ഒക്കെ വിശുദ്ധഗ്രന്ഥങ്ങളുമാണെന്ന് രീതിയിൽ ചിത്രീകരിച്ച് “നിങ്ങൾ പരിണാമത്തിൽ വിശ്വസിച്ചോളൂ, അതു നിങ്ങടെ അവകാശമാണ് ഞങ്ങൾ ഞങ്ങടെ വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്ന പോലെ” എന്നതാണ് മതവാദികളുടെ ഇപ്പൊഴത്തെ നിലപാട്.

നല്ല ബെസ്റ്റ് ഐഡിയ. ഏതായാലും നമ്മുടെ വിദ്യാഭാസരീതികളും ഇവാല്യേഷൻ മെത്തേഡ്സും ഒക്കെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരീക്ഷണ-നിരീക്ഷണ-നിഗമനം എന്നതാണ് ശാസ്ത്രത്തിന്റെ രീതി അല്ലാതെ ദൈവം വന്നരുളിച്ചെയ്തെന്ന് വിശുദ്ധഗ്രന്ഥങ്ങൾ അവകാശപ്പെടുന്ന കാര്യങ്ങളെ കണ്ണടച്ച് വിശ്വസിക്കലല്ല എന്നെങ്കിലും മനസിലാക്കാൻ ഉള്ള ശാസ്ത്രബോധമുള്ളവർക്കേ ബിരുദം ഒക്കെ കൈ‌യിൽ കൊടുക്കാവൂ എന്നെങ്കിലും നിയമം ഉണ്ടാക്കണം. ജെനിറ്റിക്സിലൊക്കെ ബിരുദം കൈയിൽ കൊടുക്കണമെങ്കിൽ മിനിമം പരിണാമസിദ്ധാന്തത്തിന്റെ കാതൽ എങ്കിലും മനസിലാക്കിയിരിക്കണം.

വ്യക്തതയുള്ള ലേഖനത്തിന് അഭിനന്ദനങ്ങൾ

Faizal Kondotty September 1, 2009 at 7:49 PM  

"ചുറ്റുപാടുകൾക്കനുസരിച്ചു് ജീവികളിൽ മാറ്റം വന്നാലും അതു് ജനിതകഘടനയിൽ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു് വ്യാപരിക്കില്ല" എന്നും മറ്റും അവിടെ വായിക്കേണ്ടിവന്നപ്പോൾ അവിടത്തെ ചർച്ചകളിലേക്കു് കയറേണ്ട എന്നു് കരുതി.

സി കെ യുടെ ലേഖങ്ങള് എല്ലാം ആസ്വദിച്ചു വായിക്കുന്ന ഒരാളാണ് ഞാന് .പക്ഷെ ഈ ലേഖനം എന്തോ ഒരു തരം ശക്തി പോരാത്ത പോലെ .. സാരമില്ല എനിക്ക് തോന്നിയതാവാം , അല്ലെങ്കില് അടുത്തതില് അല്പം കൂടി നന്നാക്കൂ ..പക്ഷെ ഒരു ചെറിയ സംശയം ചോദിക്കാമോ ആവോ ?

താങ്കള് മുകളില് പറഞ്ഞ വാചകം ശ്രദ്ധിച്ചു . പിന്നെ ഡാര്വിന് പറഞ്ഞത് എന്താണാവോ ? ജീവികളുടെ ഗുണത്തിന് നിധാനം ജീനുകള് ആണെന്നും മ്യൂട്ടേഷന് നടന്നു ജനിതക ഘടനയില് മാറ്റം വരുമെന്നും ഡാര്വിന് നിങ്ങളെ പിന്നീട് അറിയിച്ചോ ? (150 കൊല്ലത്തിനു ശേഷം ഡാര്വിന് വീണ്ടും വന്നാല് എന്നൊക്കെ ഒരാള് പറയുന്നത് കേട്ടു) വല്ല ദിവ്യ സന്ദേശവും?

അപ്പൊ variation വരുന്നതിനെ ക്കുറിച്ച് ഡാര്വിന് തന്റെ പുസ്തകത്തില് എന്ത് പറഞ്ഞു എന്ന് താങ്കള് ഒഴിവു കിട്ടിയാല് ഒന്ന് വിശദീകരിച്ചു തരണമേ .. തുടര് പോസ്റ്റ് ഇടുമ്പോഴെങ്കിലും

നിങ്ങളുടെ വേദഗ്രന്ഥങ്ങളിലെ ഒന്നും എനിക്ക് ക്വോട്ട് ചെയ്യാന് പാടില്ല എന്നാ നിയമം നിലവില് വന്നതിനാല് ശ്രീ bright ക്വോട്ട് ചെയ്ത ഭാഗം ഇവിടെ ഇടട്ടെ

1859 മുതല് 1872 വരെ ഒറിജിന് ഓഫ് സ്പീഷീസിന്റെ ആറു പതിപ്പുകള് പുറത്തിറങ്ങീട്ടുണ്ട്.രണ്ടാമത്തെ പതിപ്പ് മുതല് വിമര്ശകര്ക്ക് മറുപടി എന്ന നിലയില് ഡാര്വിന് പല തിരുത്തലുകളും വരുത്തിയിട്ടുണ്ട്. അവയെല്ലാം സത്യത്തില് ഡാര്വിന്റെ വാദത്തിന്റെ ശക്തി കുറക്കുകയാണ് ചെയ്തത് .അതിനാല് ചിലിടങ്ങളിലെങ്കിലും ഡാര്വിന് ഒരു ലാമാര്ക്കിയന് ആണെന്ന തോന്നല് ഉണ്ടാക്കീട്ടുണ്ട്.അത്രയും ശരിയാണ്.<

''It appears probable that disuse has been the main agent in rendering organs rudimentary. It would at first lead by slow steps to the more and more complete reduction of a part, until at last it became rudimentary,- as in the case of the eyes of animals inhabiting dark caverns, and of the wings of birds inhabiting oceanic islands, which have seldom been forced by beasts of prey to take flight, and have ultimately lost the power of flying. Again, an organ, useful under certain conditions, might become injurious under others, as with the wings of beetles living on small and exposed islands; and in this case natural selection will have aided in reducing the organ, until it was rendered harmless and rudimentary''.

ഇത് ഡാര്വിന് പറഞ്ഞതാണ്.ഇത് വിഡ്ഢിത്തവുമാണ്.ഇത് 150 വര്ഷത്തിനുശേഷം വിഡ്ഢിത്തമാണെന്ന് ഞാന് പറയുന്നത് ഞാന് ഡാര്വിനേക്കാള് ബുദ്ധിമാനായതുകൊണ്ടല്ല.ഡാര്വിനു അറിഞ്ഞുകൂടാത്ത, മെന്ഡെലിന്റെ നിയമങ്ങളും,അതിനുശേഷംവന്ന ശാസ്ത്രജ്ഞന്മാരുടേയും പഠനങ്ങളുടേയും ഫലമാണ്.Yes, you can say Darwin's theory of heredity was invalid,but picking Darwin as a symbol of the whole edifice of evolutionary theory is just plain ridiculous.


variation വരുന്നതും അത് തലമുറയിലേക്കു കൈമാറ്റം ചെയ്യുന്നതും അല്ലെ ആ വേദ ഗ്രന്ഥത്തിലെ പ്രധാന സംഭവ വികാസങ്ങള് ? അപ്പൊ അതിനെ എനിക്ക് വിമര്ശിക്കാന് പാടില്ല ആ മത ത്തിന്റെ ഉള്ളില് ഉള്ളവര്ക്ക് അതിനെ വിമര്ശിക്കാം .. ഞാനെങ്ങാനും ഡാ എന്ന് പറഞ്ഞാ കൊലവിളിയായി ..ഡാര്വിന് പറഞ്ഞത് വായിക്കൂ ബാബു , ഞാന് ചെറി പിക്കിംഗ് നടത്തി ക്വോട്ട് ചെയ്തതല്ല .. ഈ കാരണം കൊണ്ട് ആണ് താങ്കള് ആ ബ്ലോഗില് കയറാതെ പോന്നതെങ്കില് ഇത് എഴുതി വച്ച ആ വേദ ഗ്രന്ഥം ചുമക്കുന്നതെന്തിനു താങ്കള് ?

(contd)

Faizal Kondotty September 1, 2009 at 7:52 PM  
This comment has been removed by the author.
Faizal Kondotty September 1, 2009 at 7:59 PM  

സി കെ ,

ശാസ്ത്രത്തിന്റെ കുത്തക മൊത്തമായി അങ്ങ് എടുത്തു അട്ടത്തു വക്കാതെ കുറച്ചു ഇതിനു വേണ്ടി പണിയെടുത്ത ചില പാവങ്ങള്ക്ക് കൂടി നല്കാന് ദയവു കാണിക്കൂ .. ആല്ക്കമിയുടെ ആളുകള്ക്ക് , അല്ലങ്കില് ഇബ്നു സീനയ്ക്ക് (അവിസെന്ന) , അങ്ങിനെ അങ്ങിനെ നിരവധി ..workers ഫോറത്തിലെ ഈ പോസ്റ്റ് വായിച്ചാല് മതി , വായിക്കാന് സമയം ഇല്ലാത്തവര്ക്ക് ഒരു ചെറിയ ചെറി പിക്കിംഗ് . (ഇത് എഴുതിയ ആള് യുക്തിവാദി ആണെങ്കിലും മാന്യനാണ് )

"വൈദ്യശാസ്ത്രം, തത്ത്വചിന്ത, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതം എന്നീ വിജ്ഞാനശാഖകളില് ഇസ്ലാമികലോകം നല്കിയ സംഭാവനകള് പോലെ തന്നെ പ്രധാനപ്പെട്ടതാണ് രസതന്ത്രത്തിന് നല്കിയതും".

"യൂറോപ്പില് നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്ധനവിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല് മനസ്സിലാകും."


വീണ്ടും താങ്കളുടെ പോസ്റ്റില്‍ നിന്നും

ആദ്യം ചെയ്യേണ്ടതു് അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഉപകരണങ്ങളും ഒഴിവാക്കുകയാണു്. അങ്ങനെ ചെയ്താൽ, ഒട്ടകപ്പാലും 'ഈച്ചപ്പഴവും' അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല..

ഒരു നിരീശ്വര വാദി ആദ്യം ചെയ്യേണ്ടത് ദൈവം അവനു കൊടുത്ത (അവന്റെ ഒരു പ്രയത്നവും ഇല്ലാതെ) അനുഗ്രഹങ്ങളായ വായു, വെള്ളം, എന്നിവ ഒഴിവാക്കുകയാണ് എന്നൊന്നും ഒരു ദൈവ വിശ്വാസിയും പറയില്ല , കാരണം അവനറിയാം ദൈവം കാരുണ്യവാനാണെന്ന് ..

Faizal Kondotty September 1, 2009 at 8:26 PM  

ഉസ്മാനിക്ക said...

"ശാസ്ത്രത്തെ 'ചാത്രം ചാത്രം' എന്നു് പരിഹസിക്കുന്നവർ ...... ......ഒട്ടകപ്പാലും 'ഈച്ചപ്പഴവും' അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല."

ഈ പറഞ്ഞതിനെ ബൂലോകത്തിലെ പുതിയ ചില മത പണ്ഡിത ശ്രേഷ്ഠന്മാർ എങ്ങനെ ഖണ്ഡിക്കുമെന്നറിയാൻ താല്പര്യമുണ്ട്.


ഉസ്മാനിക്ക , താങ്കളുടെ അറിവിലേക്കായി workers ഫോറത്തിലെ പ്രസ്തുത ലേഖനത്തില്‍ നിന്നും ഒരല്പം കൂടി , അത് എഴുതിയ ആള്‍ സ്വയം ഒരു Marxist ആണെന്ന് പറയുന്നു കൂടാത്ത ഒരു യുക്തിവാദി കൂടിയാണ് എന്നാണു മനസ്സിലാകുന്നത്‌ )..ഏതായാലും ആ ലേഖനത്തില്‍ നിന്നും ..

യൂറോപ്പ് മധ്യയുഗത്തിന്റെ അന്ധകാരത്തില്‍ കഴിയുമ്പോള്‍ ഇന്ത്യയിലെയും ഗ്രീസിലെയും നിദ്രാവസ്ഥയിലായിപ്പോയ ശാസ്‌ത്ര, വൈജ്ഞാനിക, സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പഠിക്കുകയും സ്വന്തമായി സംഭാവനകള്‍ ചെയ്യുകയും ചെയ്തുകൊണ്ട് ഇസ്ലാംമതം ലോകത്തിനുമേല്‍ ജ്ഞാനോദയത്തിന്റെ പ്രകാശം ചൊരിയുകയായിരുന്നു. അറബികളുടേത്, അതായത് ഇസ്ലാമിന്റേത് മൌലികമായ സംഭാവനകളല്ലെന്നും മറ്റുള്ള സംസ്കാരങ്ങള്‍ ലോകത്തിനു സംഭാവന ചെയ്ത വിജ്ഞാനഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പ്രതിഫലിപ്പിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമാണ് പാശ്ചാത്യരുടെ വിലയിരുത്തല്‍. ഇത് ചരിത്രപരമായ വസ്തുതകള്‍ക്കു നിരക്കുന്നതല്ല.

ഇതിനെ സി കെ നിഷേധിക്കില്ലെന്നറിയാം കാരണം സി കെ കുറെയൊക്കെ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന ആളാണ്‌ എന്നാണു എന്റെ ഇത് വരെയുള്ള അനുഭവം ..

ഓ.ടോ
സി കെ , തിരക്കൊന്നു കഴിയട്ടെ ..ലിങ്ക് കൊടുത്ത ആ പോസ്റ്റില്‍ നമുക്ക് ഒരിക്കല്‍ കൂടി കാണണം , വിരോധം ഇല്ലെങ്കില്‍

സി.കെ.ബാബു September 1, 2009 at 9:05 PM  

മാണിക്കൻ,

സാഗർ,

മുക്കുവൻ,

സൂരജ്‌,

കാൽവിൻ,

പരിമാണം,

നന്ദി.

Faizal Kondotty,

ഡാർവിനെ തിരുത്തുന്നതിനു് മുൻപു് ആദ്യം മുഹമ്മദിനെ, അഥവാ, ഖുർആനെ തിരുത്തു്. തിരുത്തേണ്ടതിന്റെ വളരെ ചെറിയ ഒരംശം മുകളിലെ എന്റെ പോസ്റ്റിൽ നൽകിയ ലിങ്കിൽ ക്ലിക്കിയാൽ കിട്ടും. ഒരു തുടക്കത്തിനു് അതു് മതി. അതു് കഴിയുമ്പോൾ ബാക്കി.

ഫൈസലിനു് വേണമെങ്കിൽ അവിസെന്നയിൽ നിന്നും കുറച്ചുകൂടി പുറകോട്ടു് പോയാൽ മുഹമ്മദിനെ കിട്ടും. അതു് പോരെങ്കിൽ കുറച്ചുകൂടി പുറകോട്ടു് പോയാൽ യേശുവിനെ കിട്ടും, ദാവീദിനെ കിട്ടും, മൂസയെ കിട്ടും. അതൊന്നും പോരെങ്കിൽ ഫറവോമാരുടെ പിരമിഡുകൾ മാന്തിനോക്കാം. അവിടെ നിന്നും പുറകോട്ടു് പോയാൽ നിയാണ്ടർത്താലരെ കിട്ടും. അവിടെയും അവസാനിപ്പിക്കണമെന്നില്ല. എനിക്കു് വേറെ ജോലിയുണ്ടു്.

മനുഷ്യനു് വായുവും വെള്ളവും കൊടുത്തതു് ദൈവമാണെന്നു് ഫൈസൽ പറയുന്നു! ഞാൻ അങ്ങനെ പറയുന്നില്ല. എന്നു് മാത്രമല്ല, ഈ പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഏതെങ്കിലും ഒരു ദൈവവുമായി എന്തെങ്കിലും ഒരു ബന്ധം ഇല്ല എന്നു് വിശ്വസിക്കുന്നവനാണു് ഞാൻ.

അല്ലാഹു എന്ന ദൈവത്തിൽ വിശ്വസിക്കുന്ന ആഫ്രിക്കൻ മുസ്ലീമുകൾക്കു് കുടിക്കാൻ മലവും മൂത്രവും കലർന്ന ചെളിവെള്ളമല്ലാതെ മറ്റൊന്നും നൽകാൻ കഴിയാത്ത അതേ ദൈവത്തെപ്പറ്റിത്തന്നെയല്ലേ ഫൈസൽ പറയുന്നതു്? അതൊന്നും കണ്ടിട്ടുണ്ടാവില്ല അല്ലേ?

ശാസ്ത്രത്തെ തെറി പറഞ്ഞുകൊണ്ടു് ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനെ താരതമ്യം ചെയ്യണമെന്നു് നിർബന്ധമാണെങ്കിൽ വെള്ളത്തെ തെറി പറഞ്ഞുകൊണ്ടു് അതേ വെള്ളം കുടിക്കുന്നതിനോടാണു്, വായുവിനെ തെറി പറഞ്ഞുകൊണ്ടു് ശ്വാസോച്ഛ്വാസം ചെയ്യുന്നതിനോടാണു് താരതമ്യം ചെയ്യേണ്ടതു്. അവിടെ ദൈവത്തെ കുത്തിത്തിരുകുന്നവൻ കുടിക്കുന്ന ജലത്തേയും ശ്വസിക്കുന്ന വായുവിനേയും അതു് നൽകുന്ന പ്രകൃതിയേയും അവഹേളിക്കുകയാണു്, തുണിപൊക്കിക്കാണിക്കുകയാണു് ചെയ്യുന്നതു്. അല്ല, അതൊക്കെ അറിയാമായിരുന്നെങ്കിൽ ഇമ്മാതിരി ചവറുകൾ എഴുതിക്കൂട്ടുമായിരുന്നില്ലല്ലോ.

Faizal Kondotty September 1, 2009 at 9:23 PM  

കുടിക്കുന്ന ജലത്തേയും ശ്വസിക്കുന്ന വായുവിനേയും അതു് നൽകുന്ന പ്രകൃതിയേയും അവഹേളിക്കുകയാണു്, തുണിപൊക്കിക്കാണിക്കുകയാണു് ചെയ്യുന്നതു്. അല്ല, അതൊക്കെ അറിയാമായിരുന്നെങ്കിൽ ഇമ്മാതിരി ചവറുകൾ എഴുതിക്കൂട്ടുമായിരുന്നില്ലല്ലോ.

സത്യം .. ആരുടെ കാര്യത്തിലെന്നു മാത്രം ഒരു സംശയം .
.
പിന്നെ ഇസ്ലാം ലോകത്തിനു നല്‍കിയ ശാസ്ത്ര സംഭാവനകളും ,മറ്റും ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് അങ്ങിനെ പറഞ്ഞത് .. മൊത്തം ശാസ്ത്രത്തെ സ്വന്തം പോക്കെറ്റിലാക്കി നടക്കുന്നത് കണ്ടു ചോദിച്ചതാണ് .. ക്ഷോഭിക്കാതെ ..!

പിന്നെ വിഷയത്തിലേക്ക് വന്നാല്‍ ,ഡാര്‍വിനിസത്തെ പറ്റി ഞാന്‍ ചോദിച്ചതിനു മറുപടി അടുത്ത പോസ്റ്റില്‍ എങ്കിലും മറുപടി തരണേ .. അതായത് എന്തായിരുന്നു വ്യതിയാനം വരുന്നതിനെ സംബന്ധിച്ച ഡാര്‍വിനിസത്തിന്റെ അടിസ്ഥാനം എന്ന് ? ശ്രീ bright പറഞ്ഞത് അതിലുണ്ടോ എന്ന് .ഇതൊക്കെതന്നെയല്ലേ ഞാന്‍ പോസ്റ്റിലും പറഞ്ഞത് ..ഇനി ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ പുതിയ വല്ല എഡിഷനും താങ്കളുടെ കയ്യില്‍ ഉണ്ടോ ആവോ ?

സി.കെ.ബാബു September 1, 2009 at 9:27 PM  

Faizal Kondotty,
എനിക്കു് വേറെ ജോലിയുണ്ടു്.

പട്ടൌടി September 1, 2009 at 10:59 PM  

പ്രിയ ശ്രീ ബാബു,
ജാതകവശാല്‍ നിങ്ങള്‍ക്ക് കണ്ടകശ്ശനി ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ സംവദിക്കാന്‍ തോന്നിയത്. മാത്രമല്ല ത്രെഡ് തുടങ്ങിവച്ചത് രാഹുകാലത്തുമാണ്.
കവടി നിരത്തി നോക്കിയപ്പോള്‍ ഈ വിഷയത്തിലെ താങ്കളുടെ പോസ്റ്റുകളുടെ കമന്റ് സംവാദം ഇങ്ങനെ ആണ് കാണുന്നത്:

ഇവിടെ അടുത്ത പോസ്റ്റില്‍ വരാന്‍ പോണ ആദ്യ കമന്റ്- പോസ്റ്റിനു നന്ദി, പരിണാമത്തില്‍ മനുഷ്യന്റെ ബുദ്ധി, മനസാക്ഷി, ആത്മാവ്, ദോശമാവ് എന്നിവ ഉണ്ടായത് വിവരിക്കാമോ?
(താങ്കളുടെ രണ്ട് മണിക്കൂര്‍ മറുപടിക്ക് പാഴായി, ചോദിച്ചയാള്‍ മറുപടി വായിക്കാന്‍ മിനക്കെടാതെ അടുത്ത പേരില്‍ വരുന്നു)

ജീവന്‍ വെള്ളത്തീന്നു പാഞ്ഞ് കരയില്‍ കേറിയതാണെങ്കില്‍ ഡോള്‍ഫിന്‍, തിമിംഗിലം എന്നിവ ഉണ്ടായത് എങ്ങനെ? പ്പ്ലാറ്റിപസിന്റെ പരിണാമം എങ്ങനെ സംഭവിച്ചു?
(താങ്കളുടെ രണ്ട് മണിക്കൂര്‍ മറുപടിക്ക് പാഴായി, ചോദിച്ചയാള്‍ മറുപടി വായിക്കാന്‍ മിനക്കെടാതെ അടുത്ത പേരില്‍ വരുന്നു)

പരിണാമം വഴി കണ്ണ് മൂക്ക്, ചെവി, കുണ്ടി, ഈളുവാ, കോട്ടുവാ എന്നിവ ഉണ്ടായത് ശാസ്ത്രം കൊണ്ട് വിശദീകരിക്കാനാവുമോ?
(താങ്കളുടെ രണ്ട് മണിക്കൂര്‍ മറുപടിക്ക് പാഴായി, ചോദിച്ചയാള്‍ മറുപടി വായിക്കാന്‍ മിനക്കെടാതെ അടുത്ത പേരില്‍ വരുന്നു)

പരിണാമം ഉണ്ടെങ്കില്‍ ഇപ്പോഴും സംഭവിക്കുന്നുണ്ടോ?
(ഗോള്‍ഡന്‍ ഫിഞ്ച്, സലമാണ്ടര്‍, കൊണാണ്ടര്‍ ഒക്കെ പരിണമിക്കുന്ന കാര്യം വിശദീകരിച്ച് താങ്കളുടെ രണ്ട് മണിക്കൂര്‍ മറുപടിക്ക് പാഴായി, ചോദിച്ചയാള്‍ മറുപടി വായിക്കാന്‍ മിനക്കെടാതെ അടുത്ത പേരില്‍ വരുന്നു)
പരിണാമത്തിന്റെ ഡിംഗോല്‍ഡിഫിക്കേഷന്‍ ഇന്നത്തെ മനുഷ്യനില്‍ കാണാത്തതെന്ത്?

ആഫ്രിക്കയിലെ ലൈംഗിക തൊഴിലാളി സ്ത്രീകള്‍ക്ക് എച്ച് ഐ വി അണുബാധ പ്രതിരോധിക്കാന്‍ പോന്ന പ്രോട്ടീന്‍ യോനിസ്രവത്തില്‍ ഉണ്ടാകുന്നതും അത് മക്കള്‍ക്ക് കിട്ടുന്നതും വിവരിച്ച് ഒരു ദിവസം പാഴാകുന്നു

“മനുഷ്യന്‍ പരിണമിച്ച് വേശ്യയാകുന്നെന്ന് ബാബു അവകാശപ്പെടുന്നു, ഇതുപോലെ വിഢിത്തം ഞാന്‍ വായിച്ചിട്ടില്ല, ശാസ്ത്രം തോറ്റു ദൈവം ജയിച്ചു. പറ്റിച്ചേ തറ പറ്റിച്ചേ...”

ഇത്രയും എത്തുമ്പോള്‍ അറിയിക്കുക, സ്പെഷല്‍ ആത്മനിയന്ത്രണ യന്ത്രം, ചരട്, ഹോമം എന്നിവ ആവശ്യമായി വന്നാല്‍ ഞാന്‍ സപ്ലൈ ചെയ്യും- മിതമായ വില

അനിൽ@ബ്ലൊഗ് September 2, 2009 at 5:16 AM  

ബാബുമാഷ്,
എനിക്കിപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. ഫൈസല്‍ ഇവിടെ വന്ന് ദൈവത്തിന്റെ വരദാനങ്ങള്‍ വാഴ്ത്തുന്നത് കണ്ടപ്പോള്‍ എന്താ പറയേണ്ടതെന്ന് അറിയില്ല.അപ്പോള്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നതും സ്ഥിരം ഇസ്ലാമിസ്റ്റ് പരിപാടിയില്‍ പെടുന്നതാണല്ലെ?
അപ്പോള്‍ ഇനി അങ്ങോട്ട് പോകണ്ടല്ലോ, സമയം ലാഭം.
ഈ പോസ്റ്റിന് വീണ്ടും താങ്കളോട് നന്ദി പറയുന്നു.

ഭാസ്‌കരപട്ടേലർ September 2, 2009 at 5:24 AM  

[ഒരു നിരീശ്വര വാദി ആദ്യം ചെയ്യേണ്ടത് ദൈവം അവനു കൊടുത്ത (അവന്റെ ഒരു പ്രയത്നവും ഇല്ലാതെ) അനുഗ്രഹങ്ങളായ വായു, വെള്ളം, എന്നിവ ഒഴിവാക്കുകയാണ് എന്നൊന്നും ഒരു ദൈവ വിശ്വാസിയും പറയില്ല , കാരണം അവനറിയാം ദൈവം കാരുണ്യവാനാണെന്ന് ..]


പരിണാമത്തിന്റെ ഭാഗമായി കോമൺസെൻ‌സ് നഷ്ടപ്പെടുന്നത് സാധാരണമാണോ ബാബൂ സാർ?

suraj::സൂരജ് September 2, 2009 at 5:44 AM  

പട്ടൌടീ...നമിച്ചണ്ണാ നമിച്ചു !

കുറേക്കാലം മുന്‍പ് അമേരിക്കന്‍ ക്രൈസ്തവ ഇവാഞ്ചലിസ്റ്റുകള്‍ തൂറിവച്ചിരുന്ന ആന്റി-ഇവല്യൂഷന്‍ സാഹിത്യങ്ങളൊക്കെ വാരി വിഴുങ്ങിയിട്ട് ഇപ്പം മൊത്തമായും ചില്ലറയായും വിതരണം നടത്തലാണ് അത്യന്താധുനിക ഇവാഞ്ചലിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ഓണ്‍ ലൈന്‍ ഹോബി. കോമഡി അവിടെയല്ല, ഇതേ അണ്ണമ്മാരു തന്നെ “ഞമ്മന്റ അറബിക്കതേലും ഓണ്ട് ശാസ്ത്രജ്ഞമ്മാര്” എന്ന് തെളിയിക്കാന്‍ അവിസെന്നയെയും ബത്തൂത്തയെയുമൊക്കെ പൊക്കിക്കോണ്ട് വരുന്നതിലാണ്. ചരിത്രത്തില് ഏതെങ്കിലും മൂലയ്ക്ക് ഒരു അറബിപ്പേരുള്ള ശാസ്ത്രകാരനെ തപ്പിക്കിട്ടിയാല്‍ പിന്നെ അണ്ണനെ പിടിച്ച് ഖുര്‍ ആന്‍ സയന്റിക്കിയിട്ടേ ഉള്ളൂ വേറെ കളി. അള്ളാവ് കള്ളിമുണ്ടുമുടുത്ത് വന്നിരുന്ന് ഓതിക്കൊടുത്തയിനെക്കൊണ്ടാണ് അവിസെന്നയ്ക്ക് ശാസ്ത്രബോധം വന്നതെന്ന് പറയാഞ്ഞത് ഭാഗ്യം!

ഓഫ്: അദ്വൈതത്തില് കോസ്മോളജി തപ്പുന്ന ‘അത്യന്താധുനികപ്രാചീന’ കാവിയമ്മാവന്മാര് എറങ്ങീട്ടുണ്ട് വീണ്ടും. അല്ലെങ്കിലും കാവിയാണ് പച്ചയ്ക്ക് ബെസ്റ്റ് കൂട്ട് .

cALviN::കാല്‍‌വിന്‍ September 2, 2009 at 5:50 AM  

ഓഫ്:- ഇക്കാര്യത്തിൽ കാവി പച്ച വകഭേദമില്ലാ സൂരജേ...

ആദ്യം കാവിയമ്മാവൻ പോസ്റ്റിടുന്നു. അദ്വൈതം=ഡീബ്രോഗ്ലീ വേവ്-മാറ്റർ റിലേഷൻ ഷിപ്പ്.

അതിന്റെ അടിയിൽ പച്ചയുടെ കമന്റ്.

അങ്ങയുടെ അറിവിനു മുന്നിൽ നമോവാകം. ഇനിയും മഹാഭാഗവതത്തിൽ നിന്നും ഏടുകൾ പകർത്തി എഴുതി ഞങ്ങളുടെ ജിവിതം ധന്യമാക്കൂ.

അടുത്തത് ക്രൈസ്തവ ഇവാഞ്ചലിസ്റ്റിന്റെ മേളക്കൂത്ത്. ബൈബിൾ-ഭഗവത്ഗീത-ഖുർ-ആൻ എല്ലാത്തിലും പ്രപഞ്ചരഹസ്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് കെടക്കുന്നെന്ന്.

അവസാ‍നം എല്ലാവരുടേയും വക ഗ്രൂപ് സോംഗ്, ഡാർ‌വിനെ തെറിവിളി, കോസ്മോളജി ക്ലാസ് ഇൻ സംസ്കൃതം ആൻഡ് അറബി...

എന്തൊരു ഒത്തൊരുമ...!

വികടശിരോമണി September 2, 2009 at 7:49 AM  

വല്ലാതെ കളിയ്ക്കണ്ട,സൂരജേ,കാൽ‌വിനേ-കൂടുതൽ കളിച്ചാൽ നമുക്കെല്ലാവർക്കും കരമടയ്ക്കാതെ വെള്ളവും വായുവും ഉപയോഗിക്കാൻ പറ്റാതെ വരും.
എന്റെ സർവ്വമതസമ്മേളനക്കാരേ,പേടിയായിട്ടുപാടില്ല.ദയവായി ശ്വാസം മുട്ടിച്ചു കൊല്ലല്ലേ:)

Baiju Elikkattoor September 2, 2009 at 8:21 AM  

yukthi sahamayi kaariyangal vivarichirikkunnoo. abhinandangal.

faizal kokkil othungathathil aanu kothiyirikkunnathu. ippol irakkano thuppano pattatha avasthayil aayi!

കാലം September 2, 2009 at 10:00 AM  

എല്ലാ നിരീശ്വരവാദി, യുക്തി വാദി അണ്ണന്മാരും കൂടി ശാസ്ത്രത്തെ മൊത്തമായും ചില്ലറായും അങ്ങ് പങ്കിട്ടെടുത്തിരിക്കുകയാണല്ലോ.

ഫൈസല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കൊടുക്കാന്‍ പറ്റാതായപ്പോള്‍ എല്ലാ അണ്ണന്മാരും കൂടി പരിഹാസമങ്ങു തൊടങ്ങി..

ഒരേ ഒരു ചോദ്യത്തിന് ഈ അണ്ണന്മാര്‍ക്ക് ആര്‍ക്കെങ്കിലും കൃത്യമായ ഒരുത്തരം തരാന്‍ പറ്റുമെങ്കില്‍ തരൂ അണ്ണന്മാരെ.

ചോദ്യം : പരിണമമാണ് ഇന്ന് കാണുന്ന ജീവി വര്‍ഗ്ഗങ്ങളുടെയെല്ലാം ഉല്പത്തിക്ക് കാരണം എന്ന് നിങ്ങള്‍ പറയുന്ന ഈ നിരീശ്വര ശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുണ്ടോ ?

വേറെ പണിയുണ്ടെന്ന് പറഞ്ഞ് തടിയൂരാനാണെങ്കില്‍ ഈ പണിക്കിറങ്ങി തിരിക്കുന്നതെന്തിനാ സാറന്മാരെ ?

കാവലാന്‍ September 2, 2009 at 10:12 AM  

വിശ്വാസം വ്യക്തിപരമായ ഒന്നല്ലെങ്കില്‍ ദൈവം സമൂഹത്തെ അഭിസംബോധന ചെയ്യുമായിരുന്നു എന്ന്, വിശ്വാസപ്രചാരകര്‍/പ്രബോധകര്‍/പടയാളികള്‍/സംരക്ഷകര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ശാസ്ത്രവും ശാസ്ത്രകാരന്മാരും അവര്‍ക്ക് ഭയപ്പെടേണ്ട ഒന്നാകുമായിരുന്നില്ലെന്ന് തോന്നുന്നു.

ശ്രദ്ധേയന്‍ September 2, 2009 at 10:20 AM  

ബാബു സാറേ: വേറെ പണി ഉണ്ടെങ്കില്‍ ആ പണിക്കിറങ്ങിയാല്‍ പോരെ? ചുമ്മാ ഇങ്ങനെ ചമ്മാണോ?

Baiju Elikkattoor September 2, 2009 at 10:31 AM  

"ചോദ്യം : പരിണമമാണ് ഇന്ന് കാണുന്ന ജീവി വര്‍ഗ്ഗങ്ങളുടെയെല്ലാം ഉല്പത്തിക്ക് കാരണം എന്ന് നിങ്ങള്‍ പറയുന്ന ഈ നിരീശ്വര ശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുണ്ടോ ?"

kaalam,
shastram angane krithyamayi theliyichittilla enkil pinne 6 divasam kondu bhoomiyum aakashavum pinne ella setup um undakki ennu parayunna sidhanthamano sheri. 'vishwasam' allathe enthenkilum thelivundo?

സി.കെ.ബാബു September 2, 2009 at 10:36 AM  

പട്ടൗടി ചുറ്റികകൊണ്ടു് ആണിയുടെ തലക്കു് തന്നെ അടിച്ചു. മുസ്ലീം 'പണ്ഡിതരുമായി' സംവദിക്കുന്നവർക്കു് സംഭവിക്കുന്ന സമയനഷ്ടവും 'മാനഹാനിയും' ഇതിലും കൃത്യമായും ഭംഗിയായും പറയാനാവില്ല.

അനിൽബ്ലൊഗ്‌,

ഫൈസലിനുള്ള മുകളിലെ എന്റെ കമന്റിനു് നൽകുന്ന മറുപടി "ചവറുകൾ എഴുതുന്നതു് ആരാണെന്നു് ഒരു സംശയം മാത്രം." ബാക്കി പോയിന്റുകളെപ്പറ്റി നിശബ്ദത. മൂന്നു് മാസം മുൻപു് മണിക്കൂറുകളെടുത്തു് ഞാൻ ഫൈസലിനു് സുദീർഗ്ഘമായ ഒരു മറുപടി നൽകിയിരുന്നു. അതിനു് ഇതുവരെ മറുപടിയില്ല. ഇനി മറുപടി വന്നാലും അതിന്റെ നിലവാരം എങ്ങനെയായിരിക്കുമെന്നു് ഇതിൽ നിന്നൊക്കെ ഊഹിക്കാം. ആ മറുപടിയിലെ അവസാനഭാഗം ജൂൺ ഒന്നിനു് 4:56PM മുതൽ 6:31PM വരെ കമന്റ്‌ ബോക്സിൽ ഒതുങ്ങുന്നതിനായി 11 ഭാഗങ്ങളായി മുറിച്ചു് പബ്ലിഷ്‌ ചെയ്യുകയായിരുന്നു. prompt 6:50PM-നു് 'കാലം' എന്നൊരുത്തൻ അതിനോടു് പ്രതികരിച്ചിരിക്കുന്നു! ആ കമന്റുകൾ കാണൂ. ആ കമന്റ്‌ എഴുതിയ എനിക്കു് അതു് ശ്രദ്ധിച്ചു് വായിക്കാൻ 20 മിനുട്ട്‌ പോരാ. അതാണു് ഇസ്ലാം പണ്ഡിതരുടെ പ്രതികരണരീതി! പട്ടൗടി അതു് കൃത്യമായി പറഞ്ഞിട്ടുണ്ടു്. ഇത്തരം വേന്ദ്രന്മാരാണു് മറ്റുള്ളവർ ആരും അവരുടെ പോസ്റ്റോ കമന്റുകളോ ശരിക്കു് വായിക്കാതെയാണു് പ്രതികരിക്കുന്നതെന്നു് നിരന്തരം കുരയ്ക്കുന്നതു്. ഇവറ്റകളുടെ പോസ്റ്റിൽ ന്യായമായ പല ചോദ്യങ്ങളും പലരും ചോദിക്കാറുണ്ടു്. അവയ്ക്കൊക്കെ ഒന്നുകിൽ ആ ചോദ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതെങ്കിലും വിഡ്ഢിത്തം വിളമ്പിയോ പരിഹാസ്യമായ മറുചോദ്യങ്ങൾ ചോദിച്ചോ വിഷയത്തിൽ നിന്നും വ്യതിചലിക്കാൻ ശ്രമിക്കും. ഇവന്റെയൊക്കെ പൊട്ടച്ചോദ്യങ്ങൾക്കു് മറുപടി പറയാനുള്ള 'ശേഷി' ആർക്കുമില്ല എന്നു് മുടങ്ങാതെ കൂവുകയും ചെയ്യും. എത്രയോ പേർ ഏറെ സമയമെടുത്തു് മറുപടി പറഞ്ഞിട്ടുണ്ടു്. മറുപടി മനസ്സിലാക്കാൻ 'ശേഷിയോ' ആഗ്രഹമോ ഇല്ലാത്തവനോടൊക്കെ മറുപടി പറഞ്ഞിട്ടു് എന്തു് കാര്യം? എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കാൻ ബുദ്ധിയോ ബോധമോ ഒന്നും വേണ്ട. ഭ്രാന്തന്മാരും പിറുപിറുക്കാറുണ്ടു്. കെട്ടിയവനു് ലൈംഗികശേഷി ഇല്ലാത്തതിനു് കെട്ടിയവളെ പഴിക്കുന്ന തന്ത്രം! ഇവനോടൊക്കെ സംവദിക്കാൻ പോകുന്നവരെ പറഞ്ഞാൽ മതി. അർഹതയില്ലാത്തവനെ ശ്രദ്ധിക്കുകയോ, എന്തിനു്, സഹായിക്കുകയോ പോലും ചെയ്യുന്നവൻ അവസാനം അപമാനിക്കപ്പെടും. സ്വന്തം അഭിപ്രായങ്ങളിലെ വൈരുദ്ധ്യങ്ങൾ പോലും കാണാൻ കഴിയാത്തവനോടു് സംവദിക്കാൻ പോകരുതു്.

"ഡാർവിന്റെ ചരിത്രപരമായ ഐഡന്റിറ്റിയല്ല, ഡാർവ്വിനിസത്തിന്റെ സൈദ്ധാന്തികമായ നിലനിൽപിനെയാണു് ഞാൻ ചോദ്യം ചെയ്യുന്നതു്..." ഹോ, എന്താ ഒരു പാണ്ഡിത്യം! വീട്ടുടമസ്ഥൻ പടിവാതിൽ തുറക്കുന്നതു് പട്ടിച്ചിയോടു് ചോദിച്ചിട്ടല്ല. പട്ടിച്ചി കുരച്ചതുകൊണ്ടു് ആരും പടിവാതിൽ തുറക്കാറുമില്ല.

ഒന്നരസഹസ്രാബ്ദത്തോളം പഴകി ജീർണ്ണിച്ച സ്വന്തവേദഗ്രന്ഥത്തിലെ ചവറുകളും വിഡ്ഢിത്തങ്ങളും എത്രവട്ടം ചൂണ്ടിക്കാണിച്ചാലും അതടിച്ചുവാരി ശുദ്ധീകരിക്കാൻ ശ്രമിക്കാതെ 150 വർഷം പഴക്കമുള്ള ഡാർവിനിസത്തിൽ കയ്യിട്ടുവാരാൻ ശ്രമിക്കുന്നവന്റെയൊക്കെ മനസ്സിലിരുപ്പു് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ഏതു് വിശ്വാസിക്കും കയറി നിരങ്ങാനായിട്ടു് ഇന്റർന്നെറ്റും ഗൂഗിളുമൊക്കെ അല്ലാഹു സൃഷ്ടിച്ചു് നൽകിയിട്ടുമുണ്ടല്ലോ!

'ഹിഡൻ അജണ്ട' ഒന്നുമില്ലെന്നും 'ശുദ്ധഡാർവിനിസം' ചർച്ച ചെയ്യുക മാത്രമാണു് ലക്ഷ്യമെന്നുമൊക്കെയുള്ള പരിശുദ്ധിയുടെ മുൻകൂർ ജാമ്യം കള്ളക്കുറുക്കൻ സതസന്ധനായി ചമയാൻ നീലം മുക്കുന്നതുപോലെ മാത്രം കണ്ടാൽ മതി. അവൻ വായ തുറന്നാൽ ഓരിയേ പുറത്തുവരൂ. ഒരു മഴ കൂടി പെയ്താൽ 'നീലക്കുറുക്കന്റെ' നിറവും കള്ളക്കുറുക്കന്റേതാവും. ഒരിക്കലും മറക്കണ്ട: ദൈവത്തിന്റെ പടയാളികൾ മൗലികമായി വ്യാജന്മാരാണു്. ദൈവത്തെ സംരക്ഷിക്കാനുള്ള യോഗ്യത അവകാശപ്പെടുന്നതിൽ കൂടിയ എന്തു് വ്യാജം? എന്തു് കാപട്യം?

കാള വാലു് പൊക്കിയാൽ സംശയിക്കാനില്ല, പശു വാലു് പൊക്കിയാൽ സംശയിക്കണം എന്നു് കേട്ടിട്ടില്ലേ?

Reenum September 2, 2009 at 10:45 AM  

ഒരു നിരീശ്വരവാദിയുടെ മിക്ക സ്വഭാവങ്ങളും ഒത്തു ചേര്‍ന്ന ഒരു ലേഖനം! മുഴുനീള പരിഹാസം, കൂടി നിന്ന് കമന്റടി, എതിരാളിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യല്‍, പിന്നെ പരസ്പരം ആശ്വസിപ്പിക്കല്‍, എല്ലാം കൂടിച്ചേര്‍ന്ന ഒരു കിടിലന്‍ പോസ്റ്റ്‌!

സി.കെ.ബാബു September 2, 2009 at 10:47 AM  

എന്റെ കമന്റിൽ പറഞ്ഞ കാര്യങ്ങളുടെ തെളിവാണു് മുകളിലെ കാലം, ശ്രദ്ധേയൻ എന്നിവരുടെ കമന്റുകൾ. തെളിവു് കൃത്യ സമയത്തുതന്നെ എത്തി.

ശ്രദ്ധേയന്‍ September 2, 2009 at 11:26 AM  

വാഹ്...!! എന്തൊരു ഭാഷാ ശുദ്ധി... പ്രയോഗങ്ങള്‍... നമിച്ചിരിക്കുന്നു സാറേ...!!!

ഫൈസല്‍: ബാബു സാറിനെ കണ്ടു പഠിക്ക്. ഇതാണ് സംസ്കാര സമ്പന്നമായ നാസ്തിക സംവാദ രീതി..!! ഉത്തരം മുട്ടുമ്പോള്‍ പറയേണ്ട മറുപടി കണ്ടല്ലോ, "എനിക്ക് വേറെ പണിയുണ്ട്". ഇനി നമുക്ക് പോകാം. നാസ്തികര്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പൊ ഡാര്‍വിന്‍ഉം ഇല്ല; പരിണാമവും ഇല്ല.!

കാലം September 2, 2009 at 11:47 AM  

അന്ന് മുഴു നീളെ എഴുതിയ വിഢ്ഡിത്തരങ്ങള്‍ക്കൊക്കെ മറുപടി എഴുതാമെന്ന് ഫൈസല്‍ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മഹാ മനസ്കത മാത്രമായിരിക്കും.

ഇങ്ങോട്ട് ചോയിച്ചാ അത് മഹാ ചോദ്യം അങ്ങോട്ട് ചോയ്ച്ചാ വിഡ്ഡിത്തം ..

പിന്നെ പരിഹാസം ...പടു വിഡ്ഡിത്തങ്ങള്‍ ...

കോഴി കൂവിയാല്‍ മയിലാകുമോ ? :)

സി.കെ.ബാബു September 2, 2009 at 12:12 PM  

കോഴി കൂവിയാൽ മയിലാവില്ല.പക്ഷേ കാക്ക കൂവിയാൽ ആവുമെന്നു് കേട്ടിട്ടുണ്ടു്. പോരട്ടെ ഇനിയും പാണ്ഡിത്യങ്ങൾ. സകലലോകവും കാത്തിരിക്കുന്നു!

Faizal Kondotty September 2, 2009 at 12:17 PM  

അനില്‍ജി
അപ്പൊ ഇതിനായിരുന്നു മത നിരാസത്തിനു ബ്ലോഗ്‌ കൂട്ടായ്മ തുടങ്ങിയത് അല്ലെ .. ആദ്യ ഡെമോ മോണ്‍്സ്ട്രേഷന് ആകും ഇവിടെ നടക്കുന്നത് .. കൂട്ടായ്മയിലെ അറിയിക്കാവുന്നവരെ ഒക്കെ അറിയിച്ചോ ? അല്ല ഇനി എന്റെ ബ്ലോഗില്‍ കയറേണ്ട എന്നും , മറ്റും ഒക്കെ പറയുന്നത് കേട്ടു..

പരിണാമ സിദ്ധാന്തത്തെ വിമര്ശിച്ചവനെ പിന്നെ വെറുതെ വിടാന്‍ പാടുണ്ടോ അല്ലെ ..? അതും ഒരു കൂട്ടായ്മ രൂപീകരിച്ച സ്ഥിതിക്ക് ... പ്രതികരിക്കണം ..നിങ്ങളുടെ മത വിശ്വാസത്തെ തൊട്ടു കളിച്ചാല്‍ തീര്‍ച്ചയായും കൂട്ടമായി ആക്രമിക്കണം ...

അല്ല ഈ ബ്ലോഗ്‌ ബഹിഷ്കരണത്തിനു മാത്രം എന്ത് പുതിയ കാര്യമാണ് സംഭവിച്ചത് ? ബാബുവിന്റെ ബ്ലോഗില്‍ മുന്‍പും ഞാന്‍ ദൈവ പക്ഷത്തു നിന്ന് കമ്മെന്റ് ഇട്ടിട്ടുണ്ടല്ലോ ..മാത്രമല്ല എന്റെ സഫ മരവ ബ്ലോഗില്‍ ഖുറാനെ പറ്റി എഴുതുന്നുംനുട് ..അതിന്റെ ലിങ്ക് ഈ ബ്ലോഗില്‍ എന്നോ പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട് ..പിന്നെ ഇപ്പൊ എന്താ ഒരു ബോധോദയം ..മാത്രമല്ല ഇനി ഞാന്‍ സൃഷ്ടിവാദം അവതരിപ്പിച്ചു എന്ന് തന്നെ ഇരിക്കുക ...ചര്‍ച്ചയില്‍ താല്പര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാം, വിമര്‍ശിക്കാം ,അനുകൂലിക്കാം , ബ്ലോഗില്‍ സൃഷ്ടിവാദം പറയാന്‍ പാടില്ല എന്നും നിരീശ്വര വാദം മാത്രമേ ആകാവൂ അല്ലാതെ ബ്ലോഗുകള്‍ ബഹിഷ്കരിക്കണം എന്നും ആ കൂട്ടായ്മയുടെ ഭരണ ഘടനയില്‍ എഴുതിയോ ?

എന്താ അനില്‍ജി ഇങ്ങിനെ , ഇത്ര ഇമോഷണല്‍ ആകുന്നതു , ഛെ ഛെ മോശം .. കുറച്ചാളുകള്‍ കൂടി ഒരു ബ്ലോഗ്‌ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നത് മോശം അല്ലെ ..അങ്ങിനെ ഒരു ബ്ലോഗ്‌ നിന്ന് പോകുകയാണെങ്കില്‍ അഭിപ്രായ സ്വാതന്ത്രവും , തുറന്ന ചര്‍ച്ചയും നടക്കുന്നു എന്ന് അഭിമാനിക്കുന്ന മലയാള ബൂലോഗത്തിനു അപമാനം ആവില്ലേ അത് ? ബ്ലോഗ്‌ ധാന്യം അരച്ച് കഞ്ഞി കുടിക്കുന്ന എന്റെ കഞ്ഞി കുടി മുട്ടില്ലേ ...

പരിണാമ സിദ്ധാന്തത്തെ യാണ് ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നത് ...അപ്പൊ ഇത് തകര്‍ക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ് എന്നറിയാം ..അതിനു കാരണം ആയി ഞാന്‍ മറ്റു ബ്ലോഗുകളില്‍ പറയുന്ന കാര്യം കൂട്ടികലര്‍ത്തുന്നു ..ഇനി അതൊക്കെ പോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ പലപ്പോഴായി തന്നെ പറഞ്ഞു നീ സൃഷ്ടി വാദം ഒന്ന് അവതരിപ്പിക്കു ..ശരിയാണെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നൊക്കെ , ഇപ്പൊ നിങ്ങള്‍ ഞാന്‍ പറയുന്നത് വിലയിരുത്തുന്നതിന് മുന്‍പ് മുന്‍ വിധിയോടെ പറയുന്നു ആ ബ്ലോഗില്‍ കയറരുത് എന്ന്

പറയാനുള്ളത് പറയട്ടെ , കേട്ടിട്ട് വിലയിരുത്താം എന്നൊക്കെ ആയിരുന്നു മുന്‍പ് .ഇപ്പോ കൂട്ടായ്മ നിലവില്‍ വന്നത് കാരണമാകും ബ്ലോഗുകളെ ആദ്യമേ ബഹിഷ്കരിക്കുന്നത് അല്ലെ ? കഷ്ടം ! ദൈവത്തെ ക്കുറിച്ച് പറയുന്നത് മോശം ? ദൈവത്തെ ചീത്ത പറയുന്ന ബ്ലോഗുകള്‍ പുരോഗനാത്മകവും... ഓ ..സമ്മതിച്ചു ..! ഞാന്‍ ഈ ബ്ലോഗില്‍ എന്ത് അപരാധം ആ‌ പറഞ്ഞത് എന്ന് കൂടി വ്യക്തമാക്കണേ ..അല്ല ബൂലോഗര്‍ ഒന്ന് അറിയട്ടെ ..!

അനില്‍ജി , ചോദിക്കട്ടെ ,
അനില്‍ജി ഒരു ഇടതു പക്ഷ ആശയക്കാരനാണ് എന്നാണ് എന്റെ അറിവ് , എന്ന് കരുതി അനില്ജിയുടെ മറ്റു പോസ്റ്റുകള്‍ക്ക്‌ പ്രസക്തിയില്ലതാകുമോ ? ഇസം (മതം) നോക്കിയാണോ പോസ്റ്റുകളെ വിലയിരുത്തുന്നത് ? ബ്ലോഗ്‌ ബഹിഷ്കരിക്കാന്‍ മാത്രം എന്ത് അപരാധം ആണ് ഞാന്‍ പറഞ്ഞത് ?

Melethil September 2, 2009 at 12:56 PM  

JA - യുടെ പോസ്റ്റില്‍ വന്ന കണ്ണിന്റെ പരിണാമം തുടങ്ങിയുള്ള അനേകം ലിങ്കുകള്‍ പലവട്ടം, ഇക്കൂട്ടര്‍ക്ക്‌ പലരും കൊടുത്തതാ, എന്നാലും പിന്നെയും ചോദ്യം അത് തന്നെ..ശാസ്ത്രം അതിന്റെ വഴിയ്ക്കും, വിശ്വാസം അതിന്റെ വഴിയ്ക്കും പോയാല്‍ ഒരു പ്രശ്നവുമില്ല. കുഴപ്പമെല്ലാം തുടങ്ങുന്നത് ശാസ്ത്രം കണ്ടു പിടിച്ചതിന്റെ ക്രെഡിറ്റ്‌ മുഴുവന്‍ ദൈവത്തിനു കൊടുക്കുമ്പോഴാ.

പണ്ടൊരു ടി വി ഷോ ഉണ്ടായിരുന്നു. "crystal maze" , ഒളിപ്പിച്ചു വച്ച സാധനങ്ങള്‍ കണ്ടു പിടിയ്ക്കുന്ന കളി. ഇക്കൂട്ടര്‍ പറയുന്ന കേട്ടാല്‍, ദൈവം എല്ലാ രഹസ്യങ്ങളും ഇങ്ങനെ ഒളിപ്പിച്ചുവച്ചിരിക്കുകയാ, ശാസ്ത്രജ്ഞമാര്‍ ചുമ്മാ പോയി എടുത്തോണ്ട് വന്നാ മതി. എന്ത് സിമ്പിള്‍!

വല്ല "പുസ്തകവും" വായിച്ചു കാര്യങ്ങള്‍ മനസ്സിലാക്കേണ്ട നേരത്ത്‌,കണികാ പരീക്ഷണം നടത്തുന്നവനെയൊക്കെ ഓടിച്ചിട്ടു തല്ലെണ്ടേ?

Faizal Kondotty September 2, 2009 at 1:25 PM  

ഈ ഡാർവിൻ വർഷത്തിൽ ഡാർവിനെപ്പറ്റി എന്തെങ്കിലും എഴുതണം എന്നു് കരുതിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടു് അതു നീണ്ടുപോയി.

ഡാര്‍വിനെ പറ്റി തുടര്‍ ലേഖനം എഴുതാന്‍ ഒരുങ്ങിയ ആളോടു variation വരുന്നതിനെ പറ്റി ഡാര്‍വിന്‍ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോ ഉത്തരം കണ്ടില്ലേ ..എനിക്ക് വേറെ പണിയുണ്ട് എന്ന് .. (അതിനു ഡാര്‍വിന്റെ പുസ്തകം വായിച്ചിട്ട് വേണ്ടേ ? ) എന്നാലോ ഞാന്‍ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം കണ്ടു അങ്ങോട്ട്‌ കേറിയില്ലത്രേ ..മറ്റൊരാള്‍ ക്വോട്ട് ചെയ്ത ഡാര്‍വിന്റെ പുസ്തകത്തിലെ ഒരു ഭാഗം കാണിച്ചു കൊടുക്കയും ചെയ്തു ... എന്റെ ബ്ലോഗില്‍ കേറാതെ പോയ അതെ കാരണം (അതോ അതിനേക്കാള്‍ വിഡ്ഢിത്തമോ) അവിടെ കാണിച്ചു കൊടുത്തപ്പോള്‍ എനിക്ക് വേറെ പണിയുണ്ട് എന്നാ മറുപടി ... ഹോ ...എന്തൊരു യുക്തിഭദ്രമായ മറുപടി ..

ആദ്യം ചോദിച്ചതിനു മറുപടി പറയു, അല്ലാതെ വെറുതെ എന്തെങ്കിലും പറയുക അല്ല .. ഈ ചൂടാവുന്നത് കണ്ടാല്‍ തന്നെ മനസ്സിലാക്കാം ഉത്തരം മുട്ടിയിട്ടാണെന്ന് ..

നമിച്ചു മാഷെ ..നമിച്ചു ഈ യുക്തിവാദം ..! ഉത്തരം മുടിഇയാല്‍ വ്യക്തി ഹത്യ ..കൊള്ളാം

desertfox September 2, 2009 at 2:20 PM  

സുഹൃത്തേ ഫൈസലേ.. നിങ്ങള്‍ ഒരു സംഭവം തന്നെ. എത്ര നിഷ്പ്രയാസം ഈ യുക്തിവാദികളുടീയെല്ലാം വാദമുന ഒടിച്ചു.
ഇനി എന്റെ ചില ചെറിയ സംശയങ്ങള്‍.
1. ഈ ലോകവും അതിലുള്ള ചരാചരങ്ങളും ദൈവം സൃഷ്ടിച്ചതാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
2. ഉണ്ടെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തില്‍?
3. അതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടോ?
4. ദൈവസൃഷ്ടിയാണ്‌ ലോകമെങ്കില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിനു വല്ല പ്രസക്തിയുമുണ്ടോ?

സി.കെ.ബാബു September 2, 2009 at 2:54 PM  

Faizal Kondotty,

ഞാൻ പറയുന്നതു് നിങ്ങൾ മനസ്സിലാക്കുകയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ:

Here we are dealing with the hard and bitter realities of human life. സ്ത്രൈണമായ പരിഭവം പറച്ചിലിനോ, കൊതിക്കെറുവുകൾക്കോ ഒന്നും ഇവിടെ ഒരു സ്ഥാനവുമില്ല. ഇന്നത്തെ ലോകത്തിന്റെ അറിവു് നിങ്ങൾക്കില്ലെങ്കിൽ അതിന്റെ ഫലം നിങ്ങൾ, നിങ്ങൾ മാത്രം അനുഭവിക്കേണ്ടതാണു്. ആധുനികമനുഷ്യനെ ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ നിലവാരത്തിലേക്കു്, ആ സംസ്കാരത്തിന്റെ നാറുന്ന ഒട്ടകത്തൊഴുത്തുകളിലേക്കു് ആകർഷിക്കാനും പിടിച്ചു് വലിക്കാനും നിങ്ങൾ ശ്രമിക്കുമ്പോൾ നിങ്ങളേക്കാൾ അറിവുള്ള ആരും അതിനെ കഠിനമായ ഭാഷയിൽ തന്നെ ചോദ്യം ചെയ്തെന്നു് വരും. കാരണം, അവനറിയാം അതൊരു ചെറ്റത്തരമാണെന്നും, അതിനുള്ള അവകാശമോ അധികാരമോ പോയിട്ടു് അറിവുപോലും നിങ്ങൾക്കില്ല എന്നും. നിങ്ങൾ എഴുതുന്ന ലേഖനങ്ങളും, അതിനു് ലഭിക്കുന്ന കമന്റുകൾക്കു് നിങ്ങൾ നൽകുന്ന മറുപടികളും അതിനു് മതിയായ തെളിവു് നൽകുന്നുണ്ടു്.

ഒരു ഫൈസൽ കൊണ്ടോട്ടിയുടെ കണ്ണുകൾ കൊണ്ടു് ലോകത്തെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നവരല്ല ഇന്നത്തെ മനുഷ്യർ. അവർക്കു് വേണ്ടതെന്തെന്നു് അവർക്കു് സ്വയം അറിയാം. നിങ്ങൾ ധരിച്ചു് വച്ചിരിക്കുന്നതുപോലെ നിങ്ങളുടെയെന്നല്ല, ആരുടെയെങ്കിലും ചോദ്യങ്ങളോടോ അഭിപ്രായങ്ങളോടോ പ്രതികരിക്കേണ്ട യാതൊരു ബാദ്ധ്യതയും ഈ ലോകത്തിൽ എനിക്കെന്നല്ല, ആർക്കുമില്ല. ആരെങ്കിലും അതു് ചെയ്യുന്നുണ്ടെങ്കിൽ അതവന്റെ സ്വന്ത ഇഷ്ടം എന്നേയുള്ളു. തന്റെ ബ്ലോഗിൽ എന്തെഴുതണമെന്നതും ഒരുവന്റെ വ്യക്തിപരമായ കാര്യം. നിങ്ങളുടെ 'ചോദ്യങ്ങൾ' നിങ്ങൾക്കു് വിലപ്പെട്ടതാവാം. പക്ഷേ, മറുപടി അർഹിക്കുന്ന എന്തെങ്കിലും വില അവയ്ക്കുണ്ടോ എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ടു്. മറുപടി വേണമെന്ന നിർബന്ധവും, മറുപടി പറഞ്ഞില്ലേ എന്ന പരാതിയുമൊക്കെ വിളിച്ചു് പറയുന്നതിലൂടെ സ്വന്തം വ്യക്തിത്വത്തിന്റെ നിലവാരമാണു് നിങ്ങൾ വെളിപ്പെടുത്തുന്നതു്. അതു് നിങ്ങൾക്കു് മനസ്സിലാവുന്നില്ലെങ്കിലും മറ്റനേകം പേർക്കു് മനസ്സിലാവുന്നുണ്ടു്.

നിങ്ങൾ സകലരേയും ഉത്തരം മുട്ടിക്കുന്നവനാണെന്നോ, നിങ്ങളുടെ അക്ഷരങ്ങൾ കാണുമ്പോൾ എല്ലാവരും പേടിച്ചു് മൂത്രമൊഴിക്കുമെന്നോ, എല്ലാവരും ക്ഷോഭിക്കുമെന്നോ, ചൂടാവുമെന്നോ, എല്ലാവർക്കും മരണവെപ്രാളം പിടിപെടുമെന്നോ, എന്തിനു് നിങ്ങൾ ചൈനയിലെ കൈസറാണെന്നോ വേണമെങ്കിലും നിങ്ങൾക്കു് ചിന്തിക്കാം. അതു് നിങ്ങൾ ഒരു ചുക്കുമല്ല എന്ന സത്യം മറച്ചുപിടിക്കാനുള്ള മനഃപൂർവ്വമോ അല്ലാതെയോ ഉള്ള ഒരു തന്ത്രം, അത്രമാത്രം.

ശ്രദ്ധേയന്‍ September 2, 2009 at 3:13 PM  

ഇല്ലേ... ഇല്ല... സി കെ ബാബു എന്ന ഇമ്മിണി ബല്യ ബുദ്ധിജീവിക്ക് ഉത്തരം മുട്ടാന്‍ പോയിട്ട് ഒന്നിനും മുട്ടിയിട്ടില്ല, രണ്ടിനും മുട്ടിയിട്ടില്ല.

ഫൈസല്‍ ഈ കമന്റ് കൂടി കണ്ടല്ലോ..? ഇനി പറ; സി കെ ബാബു ചൂടായോ..? ഇല്ല... ഇല്ലേ... ഇല്ല...

സി.കെ.ബാബു September 2, 2009 at 3:25 PM  

ശ്രദ്ധേയൻ,

ഇനി എന്റെ ബ്ലോഗിൽ കമന്റിട്ടാൽ അതു് ഞാൻ ഡിലീറ്റ്‌ ചെയ്യും. ചന്തപ്പിള്ളേർക്കു് കൂവാനുള്ള സ്ഥലം ഇതല്ല.

സി.കെ.ബാബു September 2, 2009 at 6:18 PM  

അല്ലാഹുവിന്റെ സ്വന്തം സ്വാമി സ്ഖലനാനന്ദനും കാലവും കോലവും ചട്ടിയും കലവുമൊക്കെ ദൈവനാമത്തിൽ ജിബ്രീലിന്റെ അകമ്പടിയോടെ തെറിയഭിഷേകവുമായി ഇറങ്ങിയിട്ടുണ്ടു്. അതിനാൽ കമന്റ്‌ മോഡറേഷൻ വയ്ക്കുന്നു.

ബിജു ചന്ദ്രന്‍ September 2, 2009 at 7:07 PM  

ഇന്നത്തെ ചര്‍ച്ച വീക്ഷിച്ചു. ആരാണ് ഉത്തരം മുട്ടി ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയതെന്നൊക്കെ എല്ലാവര്‍ക്കും മനസ്സിലായി. മത വിശ്വാസം ഒരു കുഴപ്പമാണോ എന്നാണ് ഫൈസല്‍ അണ്ണന്റെ നിഷ്കളങ്കമായ ചോദ്യം. ഈ ചര്‍ച്ച തന്നെ വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ അതെളുപ്പം ബോധ്യമാവും. ചവറുകളെ ഒക്കെ ഒഴിവാക്കിയത് നന്നായി. ഇനിയെങ്കിലും ചര്‍ച്ച നടക്കട്ടെ.
ഫൈസലിനോട് ഒരു ചോദ്യമേ ചോദിക്കാനുള്ളു. പരിണാമത്തിനു ഈ പറഞ്ഞ പോരായ്മകളൊക്കെ ഉണ്ടെങ്കില്‍ പകരം വെയ്ക്കാന്‍ നിങ്ങളുടെ കയ്യില്‍ എന്താണുള്ളത്? ഈ ചോദ്യം ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്ന കാലം മുതല്‍ ഒരുപാട് തവണ നിങ്ങളോട് ചോദിച്ചതാണ്. അപ്പോഴൊക്കെ sorry for the delay ആയിരുന്നല്ലോ മറുപടി.

ആ ചോദ്യത്തിന് ഉത്തരം പറയു, ചര്‍ച്ച അവിടെ അവസാനിക്കും. :-)

- സാഗര്‍ : Sagar - September 2, 2009 at 7:56 PM  

"The difference between genius and stupidity is that genius has its limits."


പട്ടൌഡി പറഞ്ഞത് എത്ര ശരി..

കൂപമണ്ഡൂകങ്ങള്‍ക്ക് കിണറേ അറിയൂ..
കടലറിയില്ല..
അറിയാന്‍ താല്പര്യവുമില്ല..!!

ബാക്കി പോസ്റ്റുകള്‍ പോരട്ടെ..

ഞാന്‍ September 2, 2009 at 8:07 PM  

രണ്ട് ദിവസം മുമ്പേ വായിച്ചിരുന്നു. നന്നായിട്ടുണ്ട്. കമന്റിടാന്‍ ലേറ്റായത് കാരണം അടി മിസ്സായല്ലോ എന്നൊരു നഷ്ടബോധം മാത്രം ;) ഇനിയും നല്ല ഉശിരന്‍ അടി നടക്കും എന്ന പ്രതീക്ഷയോടെ ട്രാക്ക് ചെയ്യുവാന്‍ കമന്റിടുന്നു.

ബിനോയ്//Binoy September 3, 2009 at 10:15 AM  

ബാബുമാഷേ, ഹാജരുണ്ട്.
പട്ടൗടിയുടെ സിക്സറിന് ഒരു തൊപ്പിയൂരി സലാം :)

bright September 3, 2009 at 2:53 PM  

Darwin killed God. We have the DNA evidence to prove it:-)

Faizal Kondotty September 5, 2009 at 11:33 AM  

പ്രിയ ബാബു , ഓരോരുത്തര്‍ക്കും ബൌദ്ധികമായ ഓരോ നിലവാരമുണ്ട് ..ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം , ആശയ പരമായ വ്യത്യാസത്തിനിടയിലും താങ്കളുടെ രചനാ ശൈലിയെ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍ ..അത് തുറന്നു പറയാന്‍ ഒന്നും എന്നെ തടഞ്ഞില്ല , പരിഭാവാത്മകമായ സ്ത്രൈണ ഭാവം പോലും

കൂടാതെ എന്റെ എഴുത്തുകള്‍ മഹത്തരമെന്നോ, വിശ്വസാഹിത്യത്തിലെ ഏടുകള്‍ ആണെന്നോ ഞാന്‍ വിചാരിക്കുന്നില്ല ... മാത്രമല്ല അവയെല്ലാം വളരെ വളരെ മോശമാണെന്ന് താങ്കള്‍ വിലയിരുത്തുമ്പോള്‍ അത് സ്ത്രൈണമായ കൊതിക്കെറുവ് അല്ല എന്നും എഴുത്തില്‍ ഞാന്‍ കൂടുതല്‍ നന്നാവേണ്ടതുണ്ട് എന്നും അത് എന്നെ ബോധ്യപ്പെടുത്തുന്നു .പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടോ എന്ന് എനിക്ക് സംശയം ..അതായത് അനില്‍@ബ്ലോഗ്‌, ചിത്രകാരന്‍ , ചാണക്യന്‍ , കുറുമാന്‍ തുടങ്ങിയ പ്രമുഖ ബ്ലോഗേഴ്സ് അടക്കം ഒരു പാട് ബ്ലോഗേഴ്സ് എന്റെ പോസ്റ്റുകളില്‍ വളരെ നന്നായി എന്നൊക്കെ പറഞ്ഞു കമ്മെന്റ് ഇട്ടിരുന്നു ..ഒന്നുകില്‍ അവര്‍ എന്നെ പരിഹസിക്കുകയായിരുന്നു , അല്ലെങ്കില്‍ അവര്‍ ആത്മ വഞ്ചന നടത്തി എന്നോട് വില കുറഞ്ഞ സഹതാപം കാണിക്കുകയിരുന്നു, അവശേഷിക്കുന്ന ഒരു സാധ്യത ഒരു സി കെ ബാബുവിന്റെ കണ്ണുകൾ കൊണ്ടു് എന്റെ പോസ്റ്റുകളെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നവരല്ല ഇവരെന്നതുമാകാം , എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരനായ താങ്കള്‍ പറയുന്നത് തള്ളികളയുന്നില്ല ..മറ്റുള്ളവര്‍ക്ക് തെറ്റ് പറ്റിയതാകാനും മതി .കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്റെ ബൌദ്ധിക നിലവാരം എന്നെ അനുവദിക്കുന്നത്ര .

ഒരു കാര്യം കൂടി , എന്നെ പ്രത്യക്ഷമായി പരാമര്‍ശിച്ചു കൊണ്ട് ഒന്നിലധികം പോസ്റ്റും കമന്റ്സും താങ്കള്‍ ഇട്ടിട്ടും, എന്റെ ഒരു കമ്മെന്റ് പോലും താങ്കള്‍ക്കു മോഡറേറ്റ് ചെയ്യേണ്ടി വരികയോ, ഡിലീറ്റ് ചെയ്യേണ്ടി വരികയോ ചെയ്തിട്ടില്ല എന്നതും എന്റെ സ്ത്രൈണമായ ഭാവം കൊണ്ടാണെങ്കില്‍ , അതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ ...

ഓണ്‍ ടോപ്പിക്ക്
തുറന്ന പറച്ചിലുകള്‍ തെറ്റിദ്ധാരണ അകറ്റുമെങ്കില് സന്തോഷം ...! ബൂലോഗത്ത്‌ ഒരാളെ ഒറ്റയടിക്ക് ഇകഴ്ത്തി കാണിക്കുന്നത് നന്നല്ല ..എങ്കിലും ഇവിടെ തന്നെ എനിക്ക് മറുപടി പറയാന്‍ അവസരം തരുന്ന സ്ഥിതിക്ക് അതില്‍ വിരോധവും ഇല്ല

സി.കെ.ബാബു September 5, 2009 at 2:04 PM  

Faizal Kondotty,

നിങ്ങളുടെ മുകളിലെ കമന്റ്‌ ഈ മറുപടിക്കുവേണ്ടി മാത്രം ഞാൻ പബ്ലിഷ്‌ ചെയ്യുന്നു. നിങ്ങളുടെയോ, ഞാൻ പറയുന്ന കാര്യങ്ങൾ അതിന്റെ ഉള്ളടക്കത്തിൽ മനസ്സിലാക്കാനോ, അതിനനുസരിച്ചു് പ്രതികരിക്കാനോ കഴിയാത്തവർ എന്നു് ഞാൻ വിലയിരുത്തുന്നവരുടെയോ കമന്റുകൾ എന്റെ ബ്ലോഗിൽ മേലിൽ ഞാൻ പ്രസിദ്ധീകരിക്കുന്നതല്ല.

'വിശ്വാസികളുടെ പോക്കറ്റിലെ ദൈവം' എന്ന എന്റെ പോസ്റ്റിൽ നിങ്ങളിട്ട തുടർക്കമന്റുകൾ എനിക്കൊരു ശല്യമാവാൻ തുടങ്ങിയപ്പോൾ ഒരു പരീക്ഷണമെന്നോണമാണു് ഞാൻ അവയ്ക്കു് മറുപടി നൽകിയതു്. ഒരു പുലിവാലിൽ പിടിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ആ മറുപടികളെ നിങ്ങൾക്കു് അവഗണിക്കാം. ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. ഇനി, അതിന്റെ മറുപടി ബൂലോകരെ അറിയിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്കു് അതു് സ്വന്ത ബ്ലോഗിൽ പോസ്റ്റായി എഴുതാം. അതൊക്കെ സ്വന്ത ഇഷ്ടം. ഏതെങ്കിലും വിധത്തിലുള്ള ഒരു ചർച്ചക്കു് ഞാൻ ഉണ്ടാവില്ല. കാരണം, നമ്മൾ തമ്മിൽ ഒരു ചർച്ച കൊണ്ടു് എന്റെ സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ എന്തെങ്കിലും ഒരു പ്രയോജനം ഞാൻ കാണുന്നില്ല.

എനിക്കു് പറയാനുള്ള കാര്യങ്ങൾ എന്റെ ബ്ലോഗിൽ ഞാനെഴുതുന്നതു് വേണമെങ്കിൽ വായിക്കാം, അല്ലെങ്കിൽ വായിക്കാതിരിക്കാം. ഞാൻ എഴുതുന്നവ എല്ലാവരും വായിക്കണമെന്നോ, എന്റെ 'ചോദ്യങ്ങൾക്കു്' ആരെങ്കിലും മറുപടി പറയണമെന്നോ എനിക്കു് യാതൊരു നിർബന്ധവുമില്ല. എന്റെ ചോദ്യങ്ങൾ എന്തായിരിക്കണമെന്നു് തീരുമാനിക്കാനും അവയ്ക്കുള്ള മറുപടികൾ സ്വയം തേടാനുമുള്ള സാമാന്യബോധം എനിക്കുണ്ടു്. അതിനു് ഒരു വിശ്വാസിയുടെ സഹായം തീർച്ചയായും എനിക്കാവശ്യമില്ല.

എനിക്കു് വേണമെന്നു് ഞാൻ ആഗ്രഹിക്കുന്ന ഈ സ്വാതന്ത്ര്യവും അവകാശവും ബ്ലോഗിലും പുറത്തും മറ്റാർക്കുമുണ്ടെന്നു് വിശ്വസിക്കുന്നവനാണു് ഞാൻ.

എന്റെ പോസ്റ്റുകളിൽ വെറുതെ കമന്റെഴുതി സമയം നഷ്ടപ്പെടുത്താതിരിക്കാനായി സാമാന്യമര്യാദയുടെ പേരിൽ ഇത്രയും പറയുന്നു.

thabarakrahman November 11, 2009 at 4:01 AM  

പ്രിയ സി.കെ . താങ്കളുടെ പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരിക്കുന്നു.
ശാസ്ത്രം മാത്രമാകുന്നു സത്യം എന്ന പരോക്ഷമായ (ശാസ്ത്രം സത്യം തന്നെയാകുന്നു,വസ്തുതകള്‍ അത് അരക്കിട്ടുരപ്പിക്കുകയും ചെയ്യുന്നു. മുല്ലയ്ക്കോ, പള്ളീലച്ചനോ മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ കഴിയില്ലല്ലോ. അതിന് ശാസ്ത്രം തന്നെ വേണം.)
അഭിപ്രായത്തോട് ചെറിയ വിയോജിപ്പുണ്ട്. കാരണം ശാസ്ത്രം പോലും,കാലാകാലങ്ങളില്‍ നിഗമനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു.അങ്ങനെ വരുമ്പോള്‍ എല്ലാം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു
എന്നര്ത്ഥം. പ്രാദേശികമായി മുസ്ലീങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളെ (ഉറൂസുകള്‍, പോലുള്ളവയും അവിടെ നടക്കുന്ന
അന്ധവിശ്വാസങ്ങളെയും ഉദ്ദേശിച്ചു. അവരാകുന്നു ഇസ്ലാമിനെക്കുറിച്ചുള്ള വികലമായ ധാരണകള്‍ സൃഷ്ട്ടിക്കുന്നത്. ) മുന്‍നിര്‍ത്തിയാണ് താങ്കളുടെ
അഭിപ്രായമെങ്കില്‍, ഒരു പുനരാലോചനയ്ക്ക് ഈ വിനീതന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇസ്ലാം ഒരു മതമേ അല്ല, അത് ഒരു ശാസ്ത്രം തന്നയാകുന്നു. ഒരു തരത്തില്‍ ഒരു ജീവിത സംസ്കാരം. പക്ഷെ മുസ്ലീങ്ങള്‍ കാലത്തിനനുസരിച്ച് അവരുടെ സമീപനങ്ങളില്‍ മാറ്റം വരുത്താത്തിടത്തോളം കാലം എപ്പോഴും ഇസ്ലാം വിമര്ശിക്ക പെട്ടുകൊണ്ടെയിരിക്കും. അതിന് പൂര്‍ണ ഉത്തരവാദികള്‍ ഇസ്ലാമിക മതപണ്ഡിതന്‍മാര്‍
മാത്രമാകുന്നു. പ്രിയ സി.കെ ഞാന്‍ ഡാര്‍വിനെക്കുറിച്ച് സ്കൂള്‍ ക്ളാസ്സില്‍ മാത്രമെ
പഠിച്ചിട്ടുള്ളൂ. അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.
നന്ദി, ചര്ച്ച ഉഷാറാവട്ടെ, കാര്യങ്ങള്‍ മനസ്സിലാക്കാമല്ലോ.
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP