Monday, November 24, 2008

**അഭയക്കു് ലഭിക്കാഞ്ഞ ഇടയലേഖനം**

ചിത്രകാരന്റെ 'അഭയ - തിന്മയെ വേട്ടയാടുന്ന ശിക്കാരികള്‍' എന്ന പോസ്റ്റിലെ ലിങ്കുകള്‍ വഴിയാണു് ഞാന്‍ കത്തോലിക്കാസഭയുടെ 'ജാഗ്രതാ'ബ്ലോഗില്‍ എത്തിപ്പെട്ടതു്. അതുവഴി, പതിനാറു് വര്‍ഷങ്ങള്‍ക്കു് മുന്‍പു് മൃതശരീരം ദുരൂഹമായ സാഹചര്യത്തില്‍ കിണറ്റില്‍ കാണപ്പെട്ട അഭയ എന്ന 'ക്രിസ്തുവിന്റെ മണവാട്ടി'യെപ്പറ്റി കത്തോലിക്കാസഭയിലെ ആത്മീയനേതൃത്വം ഇന്നും പുലര്‍ത്തുന്ന ഔദ്യോഗിക നിലപാടു് നീതിബോധമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതും, മനുഷ്യത്വമുള്ള ആരിലും അറപ്പു് ഉളവാക്കുന്നതുമാണെന്നു് മനസ്സിലാക്കേണ്ടിവന്നു. എന്നാലും, ദൈവികമായ ശക്തിയും ജ്ഞാനവും അത്ഭുതശേഷിയുമൊക്കെ ലോകത്തിനു് വെളിപ്പെടുത്തിക്കൊടുക്കാന്‍ ഗൂഗിളിന്റെ ബ്ലോഗ്‌ എന്ന 'സാത്താന്‍' മാധ്യമത്തെ ഉപയോഗപ്പെടുത്തണമെന്നു് 'കത്തോലിക്കാദൈവങ്ങള്‍ക്കു്' വെളിപാടുണ്ടായതു് നല്ലൊരു കാര്യമാണെന്നു് പറയാതെ വയ്യ. ലോകകാര്യങ്ങളില്‍ പൊതുവേയും, ആത്മീയകാര്യങ്ങളില്‍ പ്രത്യേകിച്ചും 'ആവശ്യത്തിലേറെ' വെളിവുണ്ടാവാന്‍ അനുവാദമില്ലാത്ത സാമാന്യജനങ്ങള്‍ക്കു് (സ്വന്തമായി ട്രാക്ടറും, ജെസിബിയും, കൊത്തുകോഴികളും ഒന്നുമില്ലാത്ത കിഴങ്ങന്മാരെയാണു് ഇവിടെ ഉദ്ദേശിക്കുന്നതു്!) ദൈവികവേഷം ധരിച്ച ചെകുത്താന്മാരെ തിരിച്ചറിയാന്‍ അതൊരു നല്ല മാര്‍ഗ്ഗമായി. ഇടത്തും വലത്തും പത്മാസനത്തിലും ഒരുപാടു് നീളമുള്ള ബിരുദങ്ങള്‍ ചുമന്നുകൊണ്ടു് മഠങ്ങള്‍ക്കു് ചുറ്റും കറങ്ങുന്ന, കൂടുതലും രാത്രിഞ്ചരന്മാരായ ഇത്തരം 'പിതാക്കന്മാരുടെ' ഒന്നോ രണ്ടോ 'സഭാസന്മാര്‍ഗ്ഗരേഖാപോസ്റ്റുകള്‍' വായിച്ചാല്‍ അന്തമില്ലാത്തവന്‍ പോലും എന്തെങ്കിലുമൊന്നു് 'വിടും', കുന്തമില്ലാത്തവന്‍ കടം മേടിച്ചായാലും ഒന്നു് വിഴുങ്ങും!

എന്താണു് ഇവിടെ വിഷയം? ഒരു ഭാരതീയ സ്ത്രീയുടെ ജഡം കിണറ്റില്‍ കാണപ്പെടുന്നു. അതൊരു ആത്മഹത്യയാവാം, കൊലപാതകമാവാം. ആ സ്ത്രീ ക്രിസ്ത്യാനിയാവാം, മുസ്ലീമാവാം, ഹിന്ദുവാവാം, കന്യാസ്ത്രീയോ, വൃദ്ധയോ, മറ്റാരെങ്കിലുമോ ആവാം. ഏതൊരു ആധുനികരാഷ്ട്രത്തിലും ഇതുപോലുള്ള സംഭവങ്ങള്‍ക്കു് നിയമപരമായ നടപടിക്രമങ്ങളുണ്ടു്. മരണം ദുരൂഹമാണെങ്കില്‍ അതു് അന്വേഷണവിധേയമാക്കപ്പെടണം, ആത്മഹത്യയോ കൊലപാതകമോ എന്നു് നിശ്ചയിക്കപ്പെടണം. കൊലപാതകമെങ്കില്‍ അതിനുപിന്നിലെ കുറ്റവാളികളെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്കു് നല്‍കണം. കുറ്റവാളി കൂലിപ്പണിക്കാരനോ പാത്രിയര്‍ക്കീസോ എന്നതു് ഇത്തരം നടപടിക്രമങ്ങളില്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. അധികാരത്തിന്റെയോ പണത്തിന്റെയോ സ്വാധീനം അന്വേഷണത്തിന്റെ ഗതിയെ തിരിച്ചുവിടാന്‍ ദുരുപയോഗം ചെയ്യുന്നവര്‍ മറ്റൊരു കുറ്റകൃത്യമാണു് ചെയ്യുന്നതു്. അഭയക്കേസിന്റെ നാള്‍വഴി പരിശോധിക്കുന്ന ആര്‍ക്കും ഈ കേസില്‍ അത്തരമൊരു ബാഹ്യസ്വാധീനം ഉണ്ടായിട്ടില്ല എന്നു് പറയാനാവില്ല. തെളിവുകളില്‍ നടത്തിയ കൃത്രിമങ്ങള്‍, തെളിവുകള്‍ നഷ്ടപ്പെടല്‍, ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ വിശിഷ്ടസേവാ പുരസ്കാരം നേടിയവനും, അഭയയുടെ മരണം കൊലപാതകമാണെന്നു് ആദ്യം പറഞ്ഞവനുമായ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. ബി. ഐ. ഡെപ്യൂട്ടി സൂപ്രണ്ടു് വര്‍ഗ്ഗീസ്‌ പി. തോമസിന്റെ ഏഴുവര്‍ഷത്തെ സേവനം കൂടി ബാക്കിനില്‍ക്കുമ്പോഴുള്ള രാജി മുതലായവ എല്ലാം ഒന്നടങ്കം യാദൃച്ഛികത എന്നു് തള്ളിക്കളയാനാവുന്ന കാര്യങ്ങളല്ല. അതുപോലെതന്നെ, ഈ വിഷയത്തില്‍ ആരംഭം മുതല്‍ ഇന്നുവരെ, കഴിഞ്ഞ പതിനാറു് വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭാനേതൃത്വം സ്വീകരിക്കുന്ന 'അമലമാലാഖ' നിലപാടില്‍ നിന്നും ഈ ബാഹ്യസ്വാധീനത്തിനു് പിന്നില്‍ മറഞ്ഞിരിക്കുന്നതു് ആരാണെന്നു് മനസ്സിലാക്കാന്‍ സാമാന്യബോധവും സാമാന്യയുക്തിയും ധാരാളം മതി.

ഇടയലേഖനത്തിലെ കേസിനെ സ്വാധീനിക്കാന്‍ സഭ ശ്രമിച്ചു എന്നതിനു് എതിരെയുള്ള ഒരു പരാമര്‍ശം: 'ഉത്തരവാദിത്വമുള്ള വ്യക്തികളില്‍ നിന്നോ സി. ബി. ഐ. യില്‍ നിന്നോ ഇത്തരത്തിലുള്ള യാതൊരു ആരോപണങ്ങളും ഉണ്ടാകാത്ത സാഹചര്യങ്ങളില്‍ അത്തരം ആരോപണങ്ങളെ അവഗണിക്കുന്നതാണു് നല്ലതെന്നായിരുന്നു നമ്മുടെ തീരുമാനം.' അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുമെങ്കിലും ആരോപണങ്ങളോടു് സഭ പ്രതികരിക്കണമെങ്കില്‍ അവ ഉത്തരവാദിത്വമുള്ളവര്‍ (ഇത്തിരി നിലയും വിലയും പദവിയും ധനവും ഒക്കെയുള്ളവര്‍!) ഉന്നയിച്ചവ ആയിരിക്കണം! അഭയയോ അവളുടെ മാതാപിതാക്കളോ ഒന്നും ആ വിഭാഗത്തില്‍ പെടുന്നവരല്ലായിരിക്കാം! പതിനാറു് വര്‍ഷത്തെ പ്രതികരണമില്ലായ്മയിലൂടെ അഭയയുടെ മരണത്തോടു് കാണിച്ച ക്രൂരമായ അവഗണനയും, പ്രതികള്‍ എന്നു് സംശയിച്ചു് ഇപ്പോള്‍ മൂന്നു് ആത്മീയര്‍ അറസ്റ്റു് ചെയ്യപ്പെട്ടപ്പോള്‍ കാണിക്കുന്ന, 'കരളലിയിപ്പിക്കുന്ന' പ്രാര്‍ത്ഥനകളും ഇടയലേഖനവും പോലുള്ള അതിതീവ്രമായ പ്രതികരണങ്ങളും ഒരു സമവാക്യമാണു്. അതിന്റെ രണ്ടിന്റെയും ലക്ഷ്യം ഒന്നാണു്, നിഗൂഢമാണു്. 'കേസ്‌ പൊക്കാന്‍ നോക്കി, കേസില്‍ക്കുരുങ്ങി' എന്നൊരു പഴയ പോസ്റ്റ്‌ 'ഡീക്കന്റെ' ബ്ലോഗിലുണ്ടു്. അതുകൂടി ചേര്‍ത്തു് വായിച്ചാല്‍ സഭയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമാവും. എന്താണു് ആ വാചകത്തിന്റെ അര്‍ത്ഥം? 'പൊക്കാന്‍ മാത്രം ഒന്നും ഈ കേസിലില്ല. എന്നിട്ടും ഒരുത്തന്‍ അതു് പൊക്കാന്‍ നോക്കിയിരിക്കുന്നു! കണ്ടില്ലേ അവന്‍ കുടുങ്ങിയതു്? ഈ കേസ്‌ പൊക്കാന്‍ നോക്കുന്നവനൊക്കെ ഇതുപോലെ കുടുങ്ങും! (അഥവാ, ഞങ്ങള്‍ കുടുക്കും!) അതുകൊണ്ടു് സൂക്ഷിക്കുക!' പ്രത്യക്ഷമായ പരിഹാസവും, പരോക്ഷമായ ഭീഷണിയും കൂടിച്ചേര്‍ന്ന ഈ വാചകത്തിലൂടെ വെളിപ്പെടുന്നതു് ഈ കേസ്‌ തെളിയാതെ തേഞ്ഞുമാഞ്ഞു് പോകണമെന്ന സഭയുടെ നിഗൂഢോദ്ദേശ്യമല്ലാതെ മറ്റെന്താണു്? സഭ ഇവിടെ അഭയയുടെ പക്ഷത്തോ, എതിര്‍പക്ഷത്തോ?

ഏതെങ്കിലും ഒരു മഠത്തിലെ സന്യാസിനിയുടെ (മറ്റാരുടെയുമോ) മരണം ആത്മഹത്യ ആയിരുന്നാല്‍ പോലും അതിന്റെ കാരണങ്ങള്‍ ആരായാന്‍ സമൂഹത്തിനു് ബാദ്ധ്യതയുണ്ടു്. അവള്‍ ഒരു മാനസികരോഗി ആയിരുന്നോ? എങ്കില്‍ എന്തുകൊണ്ടു് ചികിത്സയ്ക്കു് വിധേയയാക്കപ്പെട്ടില്ല? മറ്റു് മഠാംഗങ്ങളുടെ പീഡനം ഒരുപക്ഷേ ആത്മഹത്യയിലേക്കു് നയിക്കുകയായിരുന്നോ? എങ്കില്‍ അവര്‍ക്കെതിരായി എന്തു് നടപടികള്‍ സ്വീകരിച്ചു? മഠത്തിലെത്തി കന്യാസ്ത്രീക്കുപ്പായം ധരിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയുടെ പൗരാവകാശങ്ങള്‍ എന്നേക്കുമായി നഷ്ടപ്പെടുമോ? അങ്ങനെയെങ്കില്‍, ജനിപ്പിച്ചു എന്നതു് മാതാപിതാക്കള്‍ക്കു് മക്കളെ കൊല്ലുന്നതിനു് അധികാരം നല്‍കുന്നു എന്ന വാദം അതിനേക്കാള്‍ നീതീകരിക്കാവുന്നതായിരിക്കും എന്നേ പറയാനുള്ളു! ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു മതത്തിനും, ഒരു മഠത്തിനും, ഒരു സഭയ്ക്കും ഭരണഘടന ജനങ്ങള്‍ക്കു് അനുവദിക്കുന്ന മൗലികമായ അവകാശങ്ങളില്‍ കൈകടത്താന്‍ അവകാശമുണ്ടായിക്കൂടാ. ജനങ്ങളുടെ മൗലികാവകാശങ്ങളില്‍ കൈകടത്താന്‍ സ്ഥാപിതതാത്പര്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ആരംഭത്തിലേ തടഞ്ഞില്ലെങ്കില്‍ അതു് അനിയന്ത്രിതമായ അവസ്ഥയില്‍ എത്തിച്ചേരുമെന്നതിനു് ചരിത്രം സാക്ഷി.

ഒരു നിയമരാഷ്ട്രത്തില്‍ കുറ്റവാളി ശിക്ഷിക്കപ്പെടേണ്ടതു് തെളിവുകളുടെ അടിസ്ഥാനത്തിലാണു്. അല്ലാതെ എത്ര വിശുദ്ധ കന്യകകളോ, പരിശുദ്ധ പത്രോസുകളോ ആണു് കണ്ണില്‍ മൂത്രവുമായി കേസിനു് അനുകൂലമായോ പ്രതികൂലമായോ കരഞ്ഞുവിളിച്ചു് പ്രാര്‍ത്ഥിക്കുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലല്ല. തെളിവുകളുടെ വെളിച്ചത്തില്‍ അറസ്റ്റുചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നു് മുടങ്ങാതെ ഘോഷിക്കുന്നവര്‍ ഒന്നുകില്‍ അവരുടെ നിരപരാധിത്വം നിസ്സംശയം തെളിയിക്കണം, അല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കാണിച്ചുകൊടുക്കണം. അല്ലാത്തപക്ഷം, അതു് നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കലും, കേസിനെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിക്കലുമാണെന്നു് സംശയിക്കാതെ നിവൃത്തിയില്ല.

ഒരു കത്തോലിക്കാസഭാംഗമായ, കന്യാസ്ത്രീസമൂഹാംഗമായ, സഭാചട്ടങ്ങള്‍ക്കു് വിരുദ്ധമായി എന്തെങ്കിലും ചെയ്തതായി ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ലാത്ത, ഇരുപത്തൊന്നു് വയസ്സുകാരിയും, വിദ്യാര്‍ത്ഥിനിയും, സന്യാസിനിയുമായിരുന്ന ഒരു പാവം പെണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടു് പതിനാറു് വര്‍ഷങ്ങള്‍ അര്‍ത്ഥഗര്‍ഭം എന്നു് മാത്രം വിശേഷിപ്പിക്കേണ്ട തന്മയത്വത്തോടെ പൈശാചികമായ മൗനം പാലിച്ച കേരളത്തിലെ കത്തോലിക്കാസഭാനേതൃത്വം, കുറ്റവാളികള്‍ എന്ന സംശയത്തിന്റെ പേരില്‍ രണ്ടു് പുരോഹിതരും ഒരു 'കന്യാസ്ത്രീയും' അറസ്റ്റു് ചെയ്യപ്പെട്ടപ്പോള്‍ ചെണ്ടയും തമ്പേറുമായി ഇടയലേഖനം ഇറക്കിയിരിക്കുന്നു! ആ 'ഇടയരുടെ' അറസ്റ്റില്‍ ദുരൂഹതയുണ്ടത്രെ! അഭയയുടെ മരണത്തില്‍ ഈ വിശുദ്ധപിതാക്കള്‍ക്കു് കഴിഞ്ഞ പതിനാറു് വര്‍ഷങ്ങളിലും കാണാന്‍ കഴിയാതിരുന്ന 'ദുരൂഹത' പെട്ടെന്നു്പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഒരു അത്ഭുതഗര്‍ഭം പോലെ! ഇവിടെ കുരുമുളകില്‍ ഒളിച്ചിരിക്കുന്ന കള്ളമുയലുകളെ കാണാതിരിക്കണമെങ്കില്‍ ഒരുവന്‍ എത്രമാത്രം അന്ധനായിരിക്കണം? ഈ കള്ളനാണയങ്ങളെ തലയില്‍ ചുമക്കുന്നവരെയോര്‍ത്തു് ലജ്ജിക്കുകയാണു് വേണ്ടതു്! കുറ്റവാളികളെ കുറ്റവാളികള്‍ എന്നു് വിളിക്കാനുള്ള ധൈര്യം എന്നാണു് സഭാവിശ്വാസികള്‍ക്കുണ്ടാവുക?

"സിസ്റ്റര്‍ അഭയയുടെ മരണത്തിനു് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനു് മുമ്പില്‍ കൊണ്ടുവരണം എന്നതായിരുന്നു കേസിന്റെ ആരംഭം മുതല്‍ അതിരൂപതയുടെ നിലപാടു്" എന്നു് ഇടയലേഖനത്തില്‍ വിലപിക്കുകയും, അതേ ലേഖനത്തില്‍ തന്നെ "നിരപരാധികള്‍ എന്നു് നമ്മള്‍ ഇപ്പോഴും വിശ്വസിക്കുന്ന നമ്മുടെ രണ്ടു് വൈദികരെയും ഒരു സിസ്റ്ററെയും കൊലപാതകത്തില്‍ പ്രതികള്‍ എന്നാരോപിച്ചു് സി. ബി. ഐ. അറസ്റ്റു് ചെയ്ത ..." എന്നു് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമ്പോള്‍ ആദ്യവാചകത്തിന്റെ ആത്മാര്‍ത്ഥത പ്രതിക്കൂട്ടില്‍ കയറുകയാണു് ചെയ്യുന്നതു്. പ്രത്യേകിച്ചു്, ഇവിടെ കൊലചെയ്യപ്പെട്ടതു് 'നമ്മുടെ' തന്നെ ഒരു 'സിസ്റ്റര്‍' ആയിരുന്നു എന്നതും, അതു് നടന്നതു് പതിനാറു് വര്‍ഷങ്ങള്‍ക്കു് മുന്‍പായിരുന്നു എന്നതും, ഈ കാലഘട്ടത്തിലത്രയും അഭയക്കുവേണ്ടി ഒരു ഇടയലേഖനവും പുറത്തുവന്നില്ല എന്നതും ഒക്കെ കൂട്ടിച്ചേര്‍ത്തു് വായിക്കുന്നവര്‍ക്കു് മറ്റു് ചിലതാണു് മനസ്സിലാവുന്നതു്. നിരപരാധികളായ 'ആത്മീയര്‍' കൊലചെയ്യപ്പെടുന്നതിനേക്കാള്‍ അപരാധികളായാലും 'ആത്മീയര്‍' ശിക്ഷിക്കപ്പെടുന്നതിലാണു് സഭയ്ക്കു് കൂടുതല്‍ വിഷമവും നഷ്ടവും. സ്വപ്നങ്ങള്‍ വിറ്റു് ജീവിക്കുന്ന ഇടയന്മാര്‍ക്കു് സമൂഹത്തിലെ അവരുടെ ഇമേജ്‌ നഷ്ടപ്പെടുക എന്നാല്‍ അതു് പ്രഥമവും പ്രധാനവുമായി സാമ്പത്തികനഷ്ടവും, ആത്യന്തികമായി പൗരോഹിത്യവര്‍ഗ്ഗത്തിന്റെതന്നെ നിലനില്‍പിന്റെ പ്രശ്നവുമാണു്. പക്ഷേ, അതിനുവേണ്ടി ഒരു ജനാധിപത്യസമൂഹത്തില്‍ ഒരിക്കലും കളങ്കമില്ലാത്ത മനുഷ്യജീവന്‍ പന്താടപ്പെടരുതു്.

"അഭയയുടെ മരണത്തിനു് പിന്നില്‍ ഇപ്പോള്‍ അറസ്റ്റു് ചെയ്യപ്പെട്ട ആത്മീയര്‍ അടക്കമുള്ള ആരുതന്നെ ആയിരുന്നാലും അവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണം. അതിനു് എല്ലാവിധ സഹായസഹകരണങ്ങളും സഭയുടെ പക്ഷത്തുനിന്നും ഉണ്ടാവും": കേരളത്തിലെ കത്തോലിക്കസഭാനേതൃത്വത്തിനു് മനുഷ്യത്വത്തിന്റെയും, നീതിബോധത്തിന്റെയും നേരിയ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ കേരളത്തിലെ ജനങ്ങളുടെ മുഖത്തുനോക്കി പറയേണ്ടതു് ഇത്ര മാത്രമാണു്. പക്ഷേ, അവരുടെ വായില്‍നിന്നും ഇതുപോലെ ചില വാക്കുകള്‍ പുറത്തുവരും എന്നു് കരുതുന്നവര്‍ കത്തോലിക്കാസഭയെപ്പറ്റി ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നേ പറയാനുള്ളു! സ്വന്തനിലനില്‍പു് അപകടത്തിലാവുമെന്നു് വരുമ്പോള്‍ 'ദൈവപുത്രനെ' വരെ കുരിശില്‍ തറയ്ക്കാന്‍ മടിക്കാത്തവരുടെ രക്തമാണു് പുരോഹിതര്‍ സിരകളില്‍ വഹിക്കുന്നതു്. പൗരോഹിത്യം എന്നതു് കാപട്യത്തിന്റെ മനുഷ്യരൂപമായിരുന്നു എക്കാലവും! മറ്റൊന്നു് അവര്‍ക്കാവില്ല.

കത്തോലിക്കാബ്ലോഗ്‌പോസ്റ്റുകളിലെ കമന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി ഒരു എളിയ അഭിപ്രായം:

ചിത്രകാരന്റെ മുകളില്‍ സൂചിപ്പിച്ച പോസ്റ്റില്‍ കൊടുത്ത ലിങ്കുകള്‍ വഴി എത്തിയ ചില സഭാപോസ്റ്റുകളിലെ കമന്റുകള്‍ എല്ലാം 'അഡ്മിനിസ്ട്രേറ്റര്‍' റിമൂവ്‌ ചെയ്തതായി കണ്ടു. അതും ഒരുതരം തെളിവു് നശിപ്പിക്കലാവാം. പോസ്റ്റിലെ കമന്റുകള്‍ക്കു് മറുപടി പറയാം, പറയാതിരിക്കാം, ഡിലീറ്റ്‌ ചെയ്യാം. അതെല്ലാം 'ബ്ലോഗ്‌ അഡ്മിനിസ്ട്രേറ്ററുടെ' 'പരമാധികാരം'! ഇനി, ഒരുപക്ഷേ, സര്‍വ്വജ്ഞരായ ദൈവജ്ഞര്‍ക്കു് മറുപടി ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരം കമന്റുകള്‍ മായ്ക്കലും സ്ഥലംവിടലും എന്നും അറിയില്ല. പക്ഷേ, തൂറിയാല്‍ കഴുകണമെന്നതു് കേരളീയമാണു്. അതോ, "ഞങ്ങള്‍ അത്തരക്കാരല്ല" എന്നാണോ പൊതുജനം മനസ്സിലാക്കേണ്ടതു്? വിശുദ്ധസഭയെയും വിശുദ്ധപിതാക്കളെയും ഒക്കെ പരാമര്‍ശിക്കുമ്പോള്‍ തൂറുന്നപോലെ നാറുന്ന കാര്യങ്ങള്‍ പറയരുതെന്നറിയാം. പക്ഷേ, തൂറുന്നതിനേക്കാള്‍ നാറുന്ന കാര്യങ്ങള്‍ പോസ്റ്റില്‍ എഴുതിവച്ചിട്ടു് ചന്തിപോലും കഴുകാതെ സ്ഥലം വിട്ടിരിക്കുന്നതു് കണ്ടതുകൊണ്ടു് മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ആ വഴിയേ സാധാരണ പോകാറില്ലെങ്കിലും ആത്മീയത തേടുന്ന പലരും പതിവായി കയറിയിറങ്ങുന്ന വഴിയായതിനാല്‍ ഭാവിയിലെങ്കിലും തൂറിയാല്‍ കഴുകാന്‍ വേണ്ടി, കഴുകുമെന്ന പ്രതീക്ഷയില്‍, സൂചിപ്പിച്ചു എന്നുമാത്രം! അവിടെ കയറി ഇറങ്ങുന്നവര്‍ക്കു് അതൊരു പ്രശ്നമല്ലെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല.

23 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ November 24, 2008 at 2:14 PM  

സമയോജിതമായ പോസ്റ്റ്. ബൂലോകത്തു തന്നെ വളരെയധികം പേര്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നു എന്നത് നല്ലതു തന്നെ. ഈയുള്ളവന്റെ അഭിപ്രായങ്ങള്‍ താഴെയുള്ള ലിങ്കിലുണ്ട്

http://thooneeram.blogspot.com/2008/11/blog-post.html

അഗ്രിഗേറ്ററില്‍ വന്നിട്ടില്ല.

ബിനോയ് November 24, 2008 at 3:47 PM  

അതിരില്ലാത്ത അഹങ്കാരം മതില്‍ കെട്ടിയടച്ച അരമനകളിലിരുന്നു പൊതുസമൂഹത്തെ ജവുളി പൊക്കിക്കാണിക്കുന്ന ഈ ചെകുത്താന്മാരെ ചുമന്നു നടക്കുന്ന വിശ്വാസികളെ, നിങ്ങള്ക്ക് പ്രണാമം. ബാബുമാഷേ സമയോചിതമായ നല്ല കുറിപ്പ്.

Inji Pennu November 24, 2008 at 3:53 PM  

"സിസ്റ്റര്‍ അഭയയുടെ മരണത്തിനു് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനു് മുമ്പില്‍ കൊണ്ടുവരണം എന്നതായിരുന്നു കേസിന്റെ ആരംഭം മുതല്‍ അതിരൂപതയുടെ നിലപാടു്" - ഇങ്ങിനെ ഒരു നിലപാട് സഭ എടുത്തതായി എനിക്കറിയില്ല. ഇതാദ്യമായൊന്നുമല്ല ഏതെങ്കിലും പൌരോഹിത്യം സ്വീകരിച്ചവരെ കേരളത്തില്‍ കുറ്റവാളികളായി പ്രതിസ്ഥാനത്ത് നിറുത്തുന്നത്. എത്രയോ അച്ചന്മാരെ ജയിലില്‍ അടച്ചിട്ടുണ്ട്. ഇത് നല്ല മൂപ്പുള്ളോരെ
പിടിക്കുമ്പൊ സഭയ്ക്ക് സഹിക്കണില്ല. അല്പം എങ്കിലും ആ പള്ളിയില്‍ വെക്കുന്ന ക്രൂശിതരൂപതിനു വിലയുണ്ടെങ്കില്‍ ഇങ്ങിനെ ഈ തെമ്മാടിത്തരം സഭ ചെയ്യില്ല. തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചിട്ടുണ്ടാവും. കിണര്‍ വരെ മാറ്റി പണിതത്രേ. ഇത് സഭയല്ല, ശരിക്കും മാഫിയ ആണ്!!!

സൂരജ് November 24, 2008 at 5:13 PM  

പഴയ ഒരു ആശാരിച്ചെക്കന്റെ നാമത്തില്‍ സ്തുതി !

സി. കെ. ബാബു November 24, 2008 at 6:17 PM  

ലിങ്കിനു് നന്ദി, മോഹന്‍. പ്രതികരിച്ചതു് നന്നായി. വല്യേട്ടന്മാര്‍ വച്ചുനീട്ടുന്നതു് മുഖവിലക്കെടുക്കാന്‍ തയ്യാറില്ലാത്തവര്‍ക്കു് അതു് തുറന്നു് പറയുവാന്‍ ബ്ലോഗ് ഒരു നല്ല മാധ്യമമാണു്. പണ്ടൊക്കെ അവരുടെ അഴിമതികളുടെയും കള്ളത്തരങ്ങളുടെയും വിഴുപ്പുകള്‍ പത്രമാധ്യമങ്ങള്‍ അലക്കിവെളുപ്പിക്കുന്നതുകാണുമ്പോള്‍ അതിനെതിരായി പ്രതികരിക്കണം എന്നു് തോന്നിയാലും അതിനു് പ്രായോഗികമായ സാദ്ധ്യതകള്‍ കുറവായിരുന്നല്ലോ. ആനാംവെള്ളം തളിച്ചു് അവര്‍ വച്ചുനീട്ടുന്ന പുഴുക്കുത്തുകള്‍ മുഴുവന്‍ മറുവെള്ളം തൊടാതെ വിഴുങ്ങുന്നവരല്ല ഇന്നത്തെ മനുഷ്യര്‍ എന്നെങ്കിലും അറുകൊലയ്ക്കു് കൂട്ടുനില്‍ക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍ അറിയട്ടെ!

നന്ദി, ബിനോയ്.

Inji Pennu,
"സിസ്റ്റര്‍ അഭയയുടെ മരണത്തിനു് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനു് മുമ്പില്‍ കൊണ്ടുവരണം എന്നതായിരുന്നു കേസിന്റെ ആരംഭം മുതല്‍ അതിരൂപതയുടെ നിലപാടു്"

- ഇങ്ങിനെ ഒരു നിലപാട് സഭ എടുത്തതായി എനിക്കറിയില്ല.

അങ്ങനെ ഒരു നിലപാടു് തങ്ങള്‍ എടുത്തിട്ടില്ല എന്നു് മറ്റാരേക്കാള്‍ കൂടുതല്‍ അറിയാവുന്നതു് സഭയ്ക്കു് തന്നെയാവും! തങ്ങള്‍ക്കു് അറിയാവുന്നതല്ല, മനുഷ്യരെ അറിയിക്കേണ്ടതേ അവരോടു്‍ പറയാവൂ എന്നും മറ്റാരേക്കാള്‍ കൂടുതലായി അറിയുന്നവരും സഭാപിതാക്കള്‍ തന്നെ. വേണ്ടതു് കിട്ടുന്നതുവരെ വാക്കുകളെ‍ മെതിക്കുന്നതിനെയല്ലേ തിയോളജി എന്നു് വിളിക്കുന്നതു്! മനുഷ്യര്‍ അനുദിനമെന്നോണം ബോധവാന്മാരാവുകയാണെന്നു് ദന്തഗോപുരങ്ങളില്‍ വസിക്കുന്ന പിതാക്കന്മാര്‍ മനസ്സിലാക്കാത്തതുകൊണ്ടു് ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ അവര്‍ ലജ്ജയില്ലാതെ വിളിച്ചുപറയുന്നു. അതുവഴി സ്വന്തം ശവക്കുഴിയാണു് തോണ്ടുന്നതെന്നു് അറിയാന്‍ അവരുടെ മേദസ്സു് അനുവദിക്കുന്നുമില്ല. കാലത്തിനനുസരിച്ചു് മാറിയാല്‍ അവര്‍ക്കു് നല്ലതു്. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.

സൂരജ്,
ആ ചെക്കന്‍ ഇങ്ങനെയൊരു സഭയെ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല. അല്ലെങ്കില്‍ ജന്മമെടുക്കാന്‍ കാലിത്തൊഴുത്തിനു് പകരം സെന്റ് പീറ്റേഴ്സ് ബസിലിക്കയും, തൂങ്ങിമരിക്കാന്‍ മരക്കുരിശിനു് പകരം സ്വര്‍ണ്ണക്കുരിശും വേണമെന്നു് പറഞ്ഞേനെ!

പാഷയായി ജീവിക്കണമെങ്കില്‍ കത്തോലിക്കാസഭയില്‍ പാതിരിയായി ജീവിക്കണം! ഒന്നും പറയണ്ട! എന്റെ പോത്തുകാലപ്പാ! എന്താ തീറ്റ? എത്രയാ മണവാട്ടികള്‍! വേഷം കണ്ടാല്‍ പെന്‍‌ഗ്വിനുകള്‍ ആണോ എന്നു് വര്‍ണ്ണ്യത്തില്‍ “ആ ശങ്കു‍” കയറി വരും എന്നല്ലേയുള്ളു. ഒരു വേഷത്തില്‍ എന്തിരിക്കുന്നു? മണവാട്ടികളുടെ വേഷത്തിനു് അടിയില്‍ മറഞ്ഞിരിക്കുന്ന ആന്തരികഗുണങ്ങള്‍ കാണുമ്പോഴാണു് ദൈവം വെളിപ്പെടുന്നതു് എന്നല്ലേ “കാട്ടൂര്‍” സൂക്തം? ഹാബേലിന്റെ ആട്ടിറച്ചിയില്‍ ദൈവം വെളിപ്പെട്ടു് പ്രസാദിച്ച പോലെ! അതെന്തിനു്, ആയകാലത്തു് ഹവ്വക്കുട്ടിയും നൂലുബന്ധം പോലും ഇല്ലാതെയല്ലേ ആപ്പിളുകൊണ്ടു് അമ്മാനമാടി ഏദന്‍ തോട്ടത്തിലൂടെ ഓടി നടന്നിരുന്നതു്?

പാമരന്‍ November 24, 2008 at 7:16 PM  

ഈ പ്രതികരണത്തിനടിയില്‌ എന്‍റെയും ഒരു ഒപ്പ്‌.

സി. കെ. ബാബു November 24, 2008 at 7:34 PM  

പാമരന്‍, ജിവി,
രണ്ടുപേര്‍ക്കും നന്ദി.

മുക്കുവന്‍ November 24, 2008 at 10:32 PM  

a great post buddy...

'am sure these priest should have killed her and demolished all valuble profs. now we dont have any to prove it and they will escape from it. I dont want to see that either.


only one doubt for me though...

right now all are raising their voice against all priest. I dont think thats the case. there are millions of good priest and nuns out there. more over the LDF govt act like this is the only one LADY/GIRL got killed in last 16 years in kerala. why none of those got attention? isn;t that got life got any value?
how many persons got killed in hartals in kerala?
how many ladies got raped by the politicians/their sons in kerala..

they dont have guts to do any inquiry about it. they are worried about how to get few vote banks that is really sad!

once again... if you give a death sentence for the culprits for Abhaya I will be more happier.

cheers
-mukkuvan

തോന്ന്യാസി November 25, 2008 at 6:44 AM  

മാഷേ......
ഒരിയ്ക്കല്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞപോലെ ഇത് ഒരു പുതിയ ഇസമാണ് ബാസ്റ്റാര്‍ഡിസം. തൂറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നത് സഭയ്ക്കറിയാത്തതോ അതോ അറിയില്ലെന്ന് നടിക്കുന്നതോ?

ഓ.ടോ. മാഷേ ദൈവങ്ങള്‍ മരിക്കുകയാണോ അതോ കൊല്ലപ്പെടുകയാണോ?

Rajeeve Chelanat November 25, 2008 at 11:28 AM  

പ്രിയപ്പെട്ട ബാബു,

ഇതിലധികം ഇനിയൊന്നും പറയാനില്ല. നന്ദി.
വീണ്ടും വീണ്ടും.
അഭിവാദ്യങ്ങളോടെ

സി. കെ. ബാബു November 25, 2008 at 11:45 AM  

മുക്കുവന്‍,
ഇതുവരെയുള്ള എല്ലാ സൂചനകളും ഈ കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ നേരിട്ടുള്ള പങ്കാളിത്തത്തിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്. സ്ഥാപിതതാത്പര്യക്കാര്‍ ആരംഭം മുതല്‍ ഈ കേസന്വേഷണത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നതും അവര്‍ ആരായിരുന്നു എന്നതും ഇന്നു് ആര്‍ക്കും സംശയത്തിനു് ഇടനല്‍കുന്ന കാര്യവുമല്ല. ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ അന്നേതന്നെ വളരെ ലളിതമായി തെളിയിക്കാന്‍ കഴിയുമായിരുന്ന ഒരു കേസാണിതു് എന്നതും വ്യക്തമായ കാര്യമാണു്.

എല്ലാവരും പുരോഹിതര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനെപ്പറ്റി: മനുഷ്യര്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ജീവികളാണു്. സമൂഹത്തിലും മതത്തിലുമൊക്കെ അധികാരസ്ഥാനങ്ങളില്‍ എത്തുന്നവരില്‍ സമൂഹാംഗങ്ങള്‍ മാതൃകകളെയാണു് കാണുന്നതു്. മാതൃകകളാവാന്‍ കരുത്തില്ലാത്തവര്‍ അങ്ങനെയുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കരുതു്. കള്ളന്മാരും കൊലപാതകികളുമാണു് തങ്ങളെ നയിക്കുന്നതു് എന്നറിയുമ്പോള്‍ സമൂഹാംഗങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിയുന്നതു് ആ സമൂഹത്തില്‍ നന്മ പൂര്‍ണ്ണമായും നശിച്ചിട്ടില്ല എന്നതുകൊണ്ടാണു്. അപ്പോള്‍ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍, ആ ശ്രമത്തില്‍ നായകര്‍‍ വിജയിച്ചാല്‍, ഗത്യന്തരമില്ലാതെ സമൂഹാംഗങ്ങളും കള്ളന്മാരും കൊലപാതകികളും ആവാനേ ശ്രമിക്കൂ. ജനങ്ങളാണു് വിജയിക്കുന്നതെങ്കില്‍ സമൂഹത്തില്‍ ഒരു പുതിയ ആരംഭത്തിനു് വഴിയൊരുങ്ങും.

ആസ്വദിച്ച നന്മകളേക്കാള്‍, അനുഭവിക്കേണ്ടിവന്ന തിന്മകള്‍ മനുഷ്യരുടെ മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിയും. അതുകൊണ്ടു് കുറ്റവാളികളായ പുരോഹിതരെ എതിര്‍ക്കുന്നതിനു് നല്ലവരായവരെ തള്ളിപ്പറയുന്നു എന്നര്‍ത്ഥമില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ എപ്പോഴും ചെയ്യുന്ന ഒരു വലിയ തെറ്റാണു് സ്വന്തം നിലപാടുകള്‍ നീതീകരിക്കാന്‍ സമാനതകളിലേക്കു് വിരല്‍ ചൂണ്ടുക എന്നതു്. അതുവഴി, പരിഗണനയിലിരിക്കുന്ന കുറ്റകൃത്യങ്ങളുടെ തീവ്രത അറിഞ്ഞോ അറിയാതെയോ ലഘൂകരിക്കുകയാണു് നമ്മള്‍ ചെയ്യുന്നതു്. ഏതു് കുറ്റകൃത്യവും, ഏതു് കൊലപാതകവും അന്വേഷണവിധേയമാക്കപ്പെടണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. ഒരു പ്രത്യേക കേസ് പ്രമാദമായതാവുന്നതും അതിനു് ജനപങ്കാളിത്തം കൂടുതലാവുന്നതും സങ്കീര്‍ണ്ണമായ പല കാരണങ്ങളാലാണു്. അതുവഴി, മറ്റു് കേസുകള്‍ അപ്രധാനമാണു് എന്നു് വരുന്നില്ല. ആര്‍ക്കും നീതി ലഭിക്കും എന്ന വിശ്വാസം സമൂഹമനസ്സാക്ഷിയുടെ ഒരു ഭാഗമാവണമെങ്കില്‍ ജനങ്ങളുടെ ഭൂതകാലാനുഭവങ്ങള്‍ അതിനനുസൃതമായിരുന്നിരിക്കണം. കേരളീയരുടെ ഭൂതകാലം മറ്റൊരു കഥയാണു് പറയുന്നതു്.

ഒരു തെറ്റിനെതിരെ ശബ്ദമുയര്‍ത്തുന്നതു് മറ്റേതെങ്കിലും തെറ്റുകളെ മൂടിവയ്ക്കാനാവരുതു്. പക്ഷേ നൂറു് വിഭാഗങ്ങളായി വെട്ടിമുറിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഒരു വിഭാഗം ചെയ്യുന്ന തെറ്റുകള്‍ നീതീകരിക്കാന്‍ മറ്റേതെങ്കിലുമൊരു വിഭാഗം ചെയ്യുന്ന തെറ്റുകളെ കരു ആക്കാറുള്ളതു് പതിവാണു്. “അവര്‍ ചെയ്യുന്നു, അതുകൊണ്ടു് നമ്മളും ചെയ്യണം, അല്ലെങ്കില്‍ നമ്മള്‍ ‍പിന്‍‌തള്ളപ്പെടും!” അണികളെ തൃപ്തിപ്പെടുത്താനായി സ്വാര്‍ത്ഥമതികളായ നേതാക്കള്‍ ഉപയോഗിക്കുന്ന ഈ നികൃഷ്ടരീതി സമൂഹത്തെ ശിഥിലീകരിക്കാനേ ഉപകരിക്കൂ. അണികള്‍ സ്വാഭാവികമായും നേതാക്കളെ പിന്‍‌തുടരുന്നു. ജനങ്ങള്‍ക്കു് ഏറ്റവും പ്രധാനം അവരുടെ ദൈനംദിന ജീവിതമാണു്. അതിനുപോലും ബുദ്ധിമുട്ടുന്നവരാണു് നല്ല പങ്കു് കേരളീയരും എന്നും നമ്മള്‍ മറക്കരുതു്.

ഇതെല്ലാം വെളിപ്പെടുത്തുന്നതു് സമൂഹത്തിന്റെ ബോധവവത്കരണം എത്ര പ്രധാനമാണെന്നതാണു്. ബോധവത്കരിക്കപ്പെടാത്ത ഒരു സമൂഹം എങ്ങനെ ജനാധിപത്യയോഗ്യമാവും?

തോന്ന്യാസി,

തൂറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നത് സഭയ്ക്കറിയാത്തതുകൊണ്ടല്ല, “ഞങ്ങള്‍ക്കു് നിങ്ങളെപ്പോലെ തൂറേണ്ടതോ മുള്ളേണ്ടതോ ആയ യാതൊരു ആവശ്യവുമില്ല” എന്ന, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി പൊക്കിപ്പിടിക്കുന്ന തങ്ങളുടെ ഇമേജ് നഷ്ടപ്പേടുമോ എന്ന ഭയം! ആ ഇമേജ് എപ്പോഴേ നഷ്ടപ്പെട്ടു എന്നു് ഇതുവരെ അറിയാത്തതു് അവരും അവരുടെ കുറെ പാവം അനുയായികളും മാത്രം!‍എങ്ങനെ അറിയാന്‍? കണ്ണടച്ചുപിടിച്ചുകൊണ്ടല്ലേ “നഗ്നരായ ഈ രാജാക്കന്മാര്‍” വഴിനീളെ നടന്നു് തൂറിക്കൂട്ടുന്നതു്?

ദൈവത്തിന്റെ മരണത്തെപ്പറ്റിയുള്ള ചോദ്യത്തിന്റെ മറുപടി വളരെ എളുപ്പമാണു്. ജീവിക്കുന്ന ഒന്നിനേ മരിക്കാനോ കൊല്ലപ്പെടാനോ കഴിയൂ! അതിനാല്‍ ഒരിക്കലും ജീവിക്കാത്ത ഒന്നിനെ സംബന്ധിച്ചു് മരണം എന്നതു് അപ്രസക്തമാണു്.

രാജീവ്,
നന്ദി.‍

ഞാനഗ്നി November 25, 2008 at 11:52 AM  
This comment has been removed by the author.
ഞാനഗ്നി November 25, 2008 at 12:02 PM  

പള്ളിമേടകളില്‍ നടക്കുന്ന വൃത്തിഹീനമയ കഥകള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള എത്ര കുഞ്ഞാടുകള്‍ ഉണ്ട് ??അള്‍ത്താര ബാലന്‍മാര്‍ മുതല്‍ എത്ര പേര്‍ക്കു ഇത്തരം ചരിത്രങ്ങള്‍ അറിയാം ..ആരും പറയില്ല..

10 പ്രമാണങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്ന ആള്‍ക്കാര്‍ ചെയ്യുന്ന പൊഴത്തരങ്ങള്, വിശ്വാസികള്‍ വിളിച്ചു കൂവാത്തതു താന്‍ വിശ്വസിക്കുന്ന സഭയെപറ്റി താന്‍ പറഞ്ഞു നടന്നതു മൂലം ഒരു ചീത്തപേരു കേള്‍ക്കാന്‍ ഉള്ള ബുദ്ധിമുട്ടു കൊണ്ടാവണം ..

കള്ളം പറയരുത് എന്നു പറയുമ്പൊള്‍ സത്യം മറച്ചു വക്കല്‍ ആവാം !

കുമ്പസാര വേളകളില്‍ നടക്കുന്ന അശ്ലീല ചുവയുള്ള വര്‍ത്തമാനങ്ങളെക്കുറിച്ചു (പാപ പരിഹാരത്തിനു ആവശ്യമായ സംസാരമാണു എന്നു വിശ്വാസികള്‍ വിശദീകരിക്കും) പരാതിപ്പെടന്‍ എത്ര സ്ത്രീ വിശ്വാസികള്‍ തയ്യാറാകും ??

ഇതൊക്കെ മുതല്‍ എടുക്കവുന്നിടത്തോളം കാലം ഇവര്‍ ഒക്കെ എന്തു പോക്രിത്തരങ്ങളും കാണിച്ചിട്ടു സമൂഹത്തില്‍ ഞെളിഞ്ഞു തന്നെ നില്ക്കും ...അഥവാ എന്തെലും പിടിക്കപ്പെട്ടല്‍ പണിഷ്മെന്റ് ട്രാന്‍സ്ഫെര്‍ റ്റു അമേരിക്ക ..പിന്നെന്തു വേണമ്... ??

ഇതൊക്കെ അറിയാമെങ്കിലും സഭയൊടു അതിരറ്റ സ്നേഹമുള്ള ഏതേലും വിശ്വാസി സമൂഹത്തില്‍ ഇതൊക്കെ വിളിച്ചു പറയുമൊ ?? അത്താണു സഭയുടെ ബലം ... ബാബു സര്‍ സൂക്ഷിചോളു ഒന്നു ..

ദൈവത്തിന്റെ നാമത്തില്‍ അലറി വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നവര്‍ , അങ്ങനെ ഒരാള്‍ ഉണ്ടെന്നു ഉത്തമ ബോധ്യം ഉണ്ടെങ്കില്‍, താന്‍ അങ്ങനെ ഒരാള്‍ടെ പ്രതിനിധി ആണെന്നു ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ ഇത്തരം വൃത്തികേടുകള്‍ കാണിക്കുമോ ??ദൈവത്തിനു ഇവര്‍ പുല്ലുവില അല്ലെ കൊടുക്കുന്നത് ?? അതോ ദൈവ ഭയവും ശിക്ഷാനടപടികളും കുഞ്ഞാടുകള്‍ക്കു മാത്രമെ ഒള്ളൊ ?? ഇടയന്മാര്‍ക്കു ഇതൊന്നും ബാധകമല്ലെ ??

പാവം വിശ്വാസികള്‍ ...

ഇതിനെക്കുറിച്ചു പറയുന്നതു തന്നെ വെറുതെ സമയം പാഴാക്കല്‍ ആണു..

സി. കെ. ബാബു November 25, 2008 at 1:22 PM  

ഞാനഗ്നി,
നമ്മുടെ സമൂഹം റ്റബൂകളുടെ ഒരു സമുദ്രമാണു്. കാണാന്‍ പാടില്ലാത്തവ, കേള്‍ക്കാന്‍ പാടില്ലാത്തവ, അറിയാന്‍ പാടില്ലാത്തവ, പറയാന്‍ പാടില്ലാത്തവ..! ഇത്തരം പാടില്ലായ്മകളും അനുവാദമില്ലായ്മകളും സ്ഥാപിച്ചവര്‍ മുകളില്‍ എത്തിയവരാണു്. അവര്‍ക്കു് മുകളില്‍ തന്നെ കഴിയണമെങ്കില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമായിരുന്നു. സമൂഹത്തിലെ ചിട്ടകളും നിയമങ്ങളും റ്റബൂകളും അവര്‍ അതിനായി സൃഷ്ടിച്ചതാണു്. ഏതു് മരത്തിന്റെയും കുറ്റിയുടെയും മറവില്‍ ഒന്നോ ഒന്നിലധികമോ ഭൂതപ്രേതാദികളെ സങ്കല്പിച്ച അജ്ഞരായ ജനങ്ങ‍ള്‍ സ്വമേധയാ ‍അവരുടെ “അപ്രമാദിത്വം” അംഗീകരിക്കുന്നതുകൂടി കണ്ടപ്പോള്‍ അവര്‍ പിടി കൂടുതല്‍ കൂടുതല്‍ മുറുക്കി. മനുഷ്യമനസ്സില്‍ അവര്‍ തീരാത്ത ഭയത്തിന്റെ വിത്തുകള്‍ പാകി.

സ്ത്രീകള്‍, ബാലികാബാലന്മാര്‍ മുതലായ സമൂഹത്തിലെ ബലഹീനവിഭാഗങ്ങള്‍ക്കു് വല്യേട്ടന്മാരില്‍ നിന്നും ഉണ്ടാവുന്ന തിക്തമായ അനുഭവങ്ങള്‍ (അധികപങ്കും ലൈംഗികസ്വഭാവമുള്ളവ!) പുറത്തുപറയാന്‍ അവര്‍ മടിക്കുന്നതും ഈ ഭയം മൂലമാണു്. എത്രത്തോളം ഒരു സമൂഹം റ്റബൂകളില്‍ നിന്നും സ്വതന്ത്രമാണോ‍, അത്രത്തോളം വ്യക്തിത്വവും തന്റേടവും ഉള്ളവരായിരിക്കും ആ സമൂഹത്തിലെ അംഗങ്ങള്‍. അതുകൊണ്ടു് പിന്‍‌തിരിയലല്ല, പ്രതികരണമാണു് പരിഹാരം. ഇതിനെക്കുറിച്ചു് പറയുന്നതു് സമയം പാഴാക്കലാണു് എന്ന നിലപാടു് ആദ്യനോട്ടത്തില്‍ ശരി എന്നു് തോന്നാം. പക്ഷേ അതുവഴി നമ്മള്‍ അത്തരം സമൂഹദ്രോഹികള്‍ക്കു് തുടര്‍ന്നും അഴിഞ്ഞാടാന്‍ പ്രേരണ നല്‍കുകയാണു് ചെയ്യുന്നതു്.

ഒരര്‍ത്ഥത്തില്‍ വിശ്വാസികള്‍ പാവങ്ങളാണു്. ഇന്നോളം അജ്ഞതയില്‍ പിടിച്ചുനിര്‍ത്തിയതുമൂലം മറുവശം അറിയാന്‍ കഴിയാതെ പോയവര്‍! അറവുകാരുടെ പിന്നാലെ ഹാലേലുയ്യ പാടിക്കൊണ്ടു് നടക്കേണ്ടി വരുന്ന പാവം ആട്ടിന്‍‌കൂട്ടങ്ങള്‍‍!

സാമൂഹികജീവിതം സാദ്ധ്യമാവണമെങ്കില്‍ തീര്‍ച്ചയായും സമൂഹത്തില്‍ നിയമങ്ങള്‍ വേണം. പക്ഷേ എല്ലാ സമൂഹാംഗങ്ങള്‍ക്കും തുല്യനീതി വാഗ്ദാനം ചെയ്യാന്‍ കഴിയാത്തതും, നടപ്പിലാക്കാന്‍ കഴിയാത്തതുമായ സാമൂഹികനിയമങ്ങള്‍ പ്രഹസനമാണു്. അതുകൊണ്ടു് സമൂഹത്തിലെ സാമ്പത്തികമോ മറ്റുവിധത്തിലുള്ളതോ ആയ മുന്‍‌തൂക്കം നിയമവ്യവസ്ഥയെ പ്രഹസനമാക്കാന്‍ ദുരുപയോഗം ചെയ്യുന്നവര്‍ എതിര്‍ക്കപ്പെടണം. അതു് സാമൂഹ്യബോധമുള്ള ഓരോ പൌരന്റെയും കടമയാണു്.

ഞാനഗ്നി November 26, 2008 at 6:08 AM  

പ്രതികരണ ശേഷി ഇല്ലാത്ത സമൂഹം തന്നെയാണു ഇന്നത്തെ ശാപം എന്നതില്‍ സംശയമേയില്ല.. മുഖം നോക്കാതെ പ്രതികരിക്കാന്‍ ഇന്നാര്‍ക്കെങ്കിലും സാധിക്കുമൊ ?? നേരത്തെ നേടിയെടുത്ത 'അപ്രമാദിത്വം' ,പ്രതികരിക്കുന്നവനെ ഏതു വിധേനയും നശിപ്പിക്കുന്ന ,അവനെ ഒറ്റപ്പെടുത്തുന്ന , ഇല്ലായ്മ ചെയ്യാന്‍ യതൊരു മടിയും ഇല്ലാത്ത ഈ സമൂഹത്തില്‍ ഭയം മൂലം ആരും പ്രതികരിക്കില്ല ..അങ്ങനെ ആണല്ലൊ വളര്‍ന്നു വന്നതും .....
അഥവാ പ്രതികരിച്ചാല്‍ നോട്ടപ്പുള്ളി ആകുന്നതും ,പാരകള്‍ വരുന്നതും കണ്മുന്നില്‍ കണുന്ന ചില സത്യങ്ങല്‍ മാത്രം ...

അതാണല്ലൊ അഭയ കേസ് ഒരിക്കലും തെളിയാത്തതും ...

എന്നു വരികിലും എല്ലവരും പ്രതികരിച്ചല്‍ മാറാവുന്നതാണു സര്‍വ തിന്മകളും എന്നു മറക്കാതിരിക്കാം .. നന്ദി സര്‍ മറുപടിക്കു ..

ഫാ.അനോഫിലീസ് മാര്‍ ക്യൂലക്സ് November 26, 2008 at 12:09 PM  

“From filling the holes of altar boys to killing the brides of Jesus Christ!“ - വിശുദ്ധ പേടുപുസ്തകം(4555:77889) ;)

ലോകത്തെല്ലായിടത്തും വിട്ടഭാഗം പൂരിപ്പിക്കലും ഓട്ടയടയ്ക്കലുമൊക്കെയാണ് ഈ പള്ളീലച്ചായന്മാരുടെ പ്രധാനപണി. മാ‍പ്പുപറഞ്ഞുമടുത്ത പാപ്പാമാര്‍ ഇനി പോര്‍ക്കുഫ്രൈ കഴിച്ച് ആത്മഹത്യചെയ്തുകൂടായ്കയുമില്ല.

(പ്രാസമൊപ്പിച്ചെഴുതിയപ്പോ ഇങനെയായിപ്പോയി. ക്ഷമീര്!)

ഓ.ടോ: പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്. കമന്റിടുന്നത് ഇതാദ്യം. മുഷിപ്പില്ലാതെ വായിക്കാന്‍ കഴിയുന്ന ചുരുക്കം ബ്ലോഗുകളിലൊന്നാണ് മാഷ്‌ടെത്. ഇത്രരസകരമായി വിഷയങ്ങളവതരിപ്പിക്കാനുള്ള മാഷിന്റെ കഴിവിനോട് അസൂയ തോന്നിയിട്ടുണ്ട്. പിന്നെ അതിസുന്ദരന്മാരും ബുദ്ധിസ്റ്റുകളുമായവര്‍ക്ക് നന്നായി എഴുതാന്‍ കഴിവുണ്ടാകണമെന്നില്ലെന്ന വിശുദ്ധ വചനം വായിച്ചതിനാല്‍ ഇപ്പോള്‍ താങ്കളോട് അസൂയ തോന്നാറില്ല! ;)

അപ്പിക്കുട്ടി November 26, 2008 at 1:34 PM  

പരിശുധ്ദാത്മാവായ മുൻ ASI ക്കുറിച്ചു നസ്രാണി ദീപിക പറയുന്നത്‌ കാണൂhttp://www.deepika.com/cat2_sub.asp?ccode=CAT2&newscode=61885

സി. കെ. ബാബു November 26, 2008 at 3:30 PM  

ഫാ. അനോഫിലീസ് മാര്‍ ക്യൂലക്സ്,

പള്ളീലച്ചന്മാരുടെ “അത്ഭുതപ്രവൃത്തികള്‍”
മുഴുവന്‍ വെളിച്ചം കണ്ടിരുന്നെങ്കില്‍ ക്രിസ്തീയസഭ എത്രയോ മുന്‍പു് നാമാവശേഷമായേനെ! പുരോഹിതരുടെ ഉള്ളുകള്ളികള്‍ തിരിച്ചറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍ ദൈവാനുഗ്രഹം ലഭിക്കും എന്ന ധാരണയില്‍ അവരുടെ മക്കളെ കന്യാസ്ത്രീയും കപ്യാരുമൊക്കെ ആവാന്‍ പറഞ്ഞുവിടുന്നു. മാനസികവിഭ്രാന്തിയുടെ മറ്റൊരു പേരാണല്ലോ ദൈവവിളി! പുരോഹിതദൈവങ്ങള്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു് വിളിച്ചു് തങ്ങളുടെ വിശുദ്ധപോക്കറ്റിലെ ഉണ്ണീശോയെ കാണിക്കുന്നതിന്റെ കഥകള്‍ ഭയം മൂലം കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടു് പറയുകയുമില്ല. പറഞ്ഞാലും പലപ്പോഴും കുറ്റം കുഞ്ഞുങ്ങളുടെ തലയിലേ അവര്‍ ചാരൂ! ആത്മീയരെപ്പറ്റി അനാവശ്യം പറയുന്ന നിഷേധികള്‍ എന്ന പേരുദോഷം സമൂഹത്തിലും! എല്ലാം ഉള്ളിലൊതുക്കി തകര്‍ന്ന വ്യക്തിത്വങ്ങളാവാന്‍ വിധിക്കപ്പെട്ട സാധുക്കള്‍! ഇത്തരം പാവങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ആത്മീയ കാക്കാലന്മാരെ ആദരിക്കുകയും, തലയില്‍ ചുമന്നുകൊണ്ടു് നടക്കുകയും ചെയ്യുന്ന സമൂഹത്തെ പറഞ്ഞാല്‍ മതി! അഭയക്കേസിലും പിതാക്കള്‍ വിശ്വാസിസമൂഹത്തോടു് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നതു് അറസ്റ്റുചെയ്യപ്പെട്ടവര്‍ക്കുവേണ്ടിയല്ലേ? അല്ലാതെ അന്നും ഇന്നും അഭയക്കു് വേണ്ടിയല്ലല്ലോ!

എന്തു് സംഭവിച്ചാലും പുരോഹിതര്‍ ആത്മഹത്യ ചെയ്യുകയില്ല. അവര്‍ക്കു് സ്വര്‍ഗ്ഗത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം ഭൂമിയെയാണു്. കാളമൂത്രം പോലെ പള്ളിയിലും കവലകളിലും നിന്നു് പ്രസംഗിക്കാന്‍ സ്വര്‍ഗ്ഗം നല്ലൊരു വിഷയമാണു്, അതിനുമാത്രം! ഭൂമിയിലെ സുഖം എന്തെന്നു് അച്ചന്മാരെപ്പോലെ മറ്റാര്‍ക്കറിയാം? ആ വര്‍ഗ്ഗമല്ലേ സ്വമനസ്സാലെ ഭൂമി ഉപേക്ഷിക്കുന്നതു്! അതേസമയം വേണ്ടിവന്നാല്‍ സ്വന്തം തടി രക്ഷപെടുത്താന്‍ മറ്റുള്ളവരെ കൊല്ലാനോ ആത്മഹത്യ ചെയ്യിക്കാനോ അവര്‍ക്കു് മടിയുമില്ല. കാപട്യത്തിന്റെ കാവല്‍മാലാഖകള്‍!

പതിവായി വായിക്കുന്നതില്‍ സന്തോഷം. ആശംസകളോടെ,

അപ്പിക്കുട്ടി,
ലിങ്കിനു് നന്ദി. വായിച്ചു. ദീപികയല്ലേ പത്രം? സാക്ഷാല്‍ “ദൈവസ്നേഹത്തിന്റെ” നാവു്? അതില്‍ മറ്റെന്തെങ്കിലും പ്രതീക്ഷിക്കാമോ? കാര്യസാദ്ധ്യത്തിനു് നുണയെങ്കില്‍ നുണ, കണ്ണീരെങ്കില്‍ കണ്ണീരു്, ഭീഷണിയെങ്കില്‍ ഭീഷണി! കത്തോലിക്കാസഭയ്ക്കു് വലിയവായില്‍ ജനാധിപത്യം പ്രസംഗിക്കാമെങ്കില്‍ ആ സഭയെ പ്രതിനിധീകരിക്കുന്ന ദീപികക്കു് എന്തൊക്കെ ആയിക്കൂടാ? ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത രണ്ടുകാര്യങ്ങളാണു് കത്തോലിക്കാസഭയും ജനാധിപത്യവും! പക്ഷേ ദീപികക്കും സഭക്കും നല്ലപോലെ അറിയാം അവരുടെ പുറകെ നടക്കുന്ന ആട്ടിന്‍‌കൂട്ടത്തിന്റെ ബൌദ്ധികനിലവാരം! പറയുന്നതു് അനുസരിക്കാനല്ലാതെ സ്വയം ചിന്തിക്കാന്‍ സഭ അവരെ ഒരിക്കലും അനുവദിച്ചിട്ടില്ലല്ലോ!

സി. കെ. ബാബു November 29, 2008 at 3:23 PM  

നന്ദി, മൂര്‍ത്തി.

a2kallen October 4, 2009 at 10:24 AM  

http://thestar.com/article/703635

http://thestar.com/article/704238

N. Scotia bishop faces child porn charge

News comes weeks after he denounced child abuse in $15 million settlement of class-action lawsuit

Oct 01, 2009 04:30 AM
Alison Auld
The Canadian Press

HALIFAX–A bishop based in Nova Scotia has been charged with possessing and importing child pornography, just weeks after his diocese reached a $15 million settlement with people who said they were abused by priests as children.

Raymond Lahey, 69, resigned from his post with the Roman Catholic diocese of Antigonish on the weekend before news of the charges became public Wednesday.

Ottawa police said in a news release that border services searched Lahey's laptop at the Ottawa airport Sept. 15 as he returned from a foreign country. They "found images ... that were of concern."

my comment

see how the system works in other countries? No politicians will come to influence Police investigation and if some one try to influence and any police official reveals it open his political future is over

I have lived here since 2000 and have not seen anybody talking about religion or not seen church father in public or no conversion request.

church does not have any influence on society and religion slowly fading away from peoples minds.

Nasiyansan December 3, 2009 at 2:26 PM  

പുരോഹിതദൈവങ്ങള്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു് വിളിച്ചു് തങ്ങളുടെ വിശുദ്ധപോക്കറ്റിലെ ഉണ്ണീശോയെ കാണിക്കുന്നതിന്റെ കഥകള്‍ ഭയം മൂലം കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടു് പറയുകയുമില്ല.

സി. കെ. ബാബുവിനു എത്ര വയസുണ്ട് ....നല്ല നിലവാരം .... ദൈവനിക്ഷേദത്തിനു മുന്പ് ഒരു പടി ബാക്കിയുണ്ട് ..ദൈവാന്വേക്ഷണം .... നിങ്ങള്‍ പറയുന്നു ദൈവമില്ലെന്നു ‍ ..പിന്നെ അഭയ മരിക്കുന്നതിനു ആര്‍ക്കു ചേദം... ആര്‍ക്കും ആരെയും ഇഷ്ടം പോലെ "ഉപയോഗിക്കാമല്ലോ" ..നിയമത്തിനു മുന്നില്പ്പെടാതിരുന്നാല്‍ പോരെ

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP